ഫുട്ബോൾ ലോകകപ്പ്

പോള്‍ നീരാളിക്ക് ദാ ഒരു കൊച്ചിക്കാരന്‍ എതിരാളി;  ലോകകപ്പ് പ്രവചനങ്ങള്‍ ഇതുവരേക്കും കിറുകൃത്യം!

അക്കില്ലസ് പൂച്ച തോറ്റു പോയ ലോകകപ്പ് പ്രവചനത്തില്‍ ഇതുവരെയുള്ള മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി ശ്രദ്ധേയനാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ് : അക്കില്ലസ് പൂച്ച തോറ്റു പോയ ലോകകപ്പ് പ്രവചനത്തില്‍ ഇതുവരെയുള്ള മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച് പ്രവാസി മലയാളി ശ്രദ്ധേയനാകുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിയായ ഷിഹാബാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

 ഫ്രാന്‍സ് -ക്രൊയേഷ്യ ഫൈനലാകുമെന്ന്‌ പ്രവചിച്ച ഷിഹാബ് ഇപ്പോള്‍ പറയുന്നത് റഷ്യന്‍ ലോകകപ്പില്‍ മുത്തമിടുക ഫ്രാന്‍സായിരിക്കും എന്നാണ്. ഈ പ്രവചനം കൂടി കൃത്യമായാല്‍ മതിയെന്നാണ് ഇപ്പോള്‍ ഷിഹാബിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

കൃത്യമായി കളി വിലയിരുത്തിയുള്ള പ്രവചനമാണ് ഇദ്ദേഹം ജൂണ്‍ 26 ന് നടത്തിയത്. ഒരു ടീമിന്റെയും ആരാധകനാവാതെ കളി കാണുകയാണെങ്കില്‍ ആര്‍ക്കും ഇക്കാര്യം മനസിലാക്കാവുന്നതേയുള്ളൂ എന്നാണ് ഷിഹാബ് പറയുന്നത്. ഫാന്‍സ് എന്ന പേരില്‍ കാണിച്ചു കൂട്ടുന്ന വെറുപ്പിക്കല്‍ മനസിലാകണമെങ്കില്‍ 'ഫാന്‍ കുപ്പായം' മാറ്റി വച്ച് കളി കാണണം എന്നാണ് മുന്‍ അര്‍ജന്റീന ആരാധകന്‍ ആയിരുന്ന  ഈ കൊച്ചിക്കാരന്‍ പറയുന്നത്.

സൗദിയിലെ ജുബൈലില്‍ എഞ്ചിനീയറിംഗ് കമ്പനിയിലാണ് ഷിഹാബ് ജോലി ചെയ്യുന്നത്. അടയാളം മോഷ്ടിക്കപ്പെട്ട പെയിന്റിംഗുകള്‍ എന്നീ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം