ഫുട്ബോൾ ലോകകപ്പ്

ലോകകപ്പ് നിലനിര്‍ത്തിയാലും ഇല്ലെങ്കിലും കുഴപ്പമില്ല; ജോക്വിം ലോ സുരക്ഷിതനാണ്

ലോകകപ്പ് നിലനിര്‍ത്തിയാലും ഇല്ലെങ്കിലും കുഴപ്പമില്ല; ജോക്വിം ലോ സുരക്ഷിതനാണ്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ:  ലോകകപ്പില്‍ ജര്‍മനി കപ്പടിച്ചാലും ഇല്ലെങ്കിലും പരിശീലകന്‍ ജോക്വിം ലോ ഒട്ടും വേവാലാതിപ്പെടേണ്ടതില്ല. നിലവിലുള്ള കരാര്‍ തീരുന്നതുവരെ ലോയെ ജര്‍മനി നിലനിര്‍ത്തും. 12 വര്‍ഷത്തെ പരിശീലക സേവനം പൂര്‍ത്തിയാക്കിയ ലോയുടെ കരാര്‍ കഴിഞ്ഞ മാസം ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നീട്ടി നല്‍കിയിരുന്നു. നിലവില്‍ 2022വരെ ലോ തുടരും. കഴിഞ്ഞ ദിവസം സ്വീഡനെ കീഴടക്കി ജര്‍മനി ഈ ലോകകപ്പിലെ ആദ്യ വിജയം കുറിച്ചത് ജോക്വിം ലോ  ടീമില്‍  വരുത്തിയ മാറ്റത്തിന്റെ കൂടി ഫലമായിരുന്നു. 

ലോയെപ്പോലെ ടീമിനെ വിദഗ്ധമായി പരിശീലിപ്പിക്കാന്‍ കെല്‍പ്പുള്ള ഒരു  കോച്ചിനെ ലഭിക്കുക എളുപ്പമല്ല. ഒരു വര്‍ഷം മുന്‍പ്  യുവ താരങ്ങളെ വച്ച് കകോണ്‍ഫെഡറേഷന്‍സ് കപ്പ് കിരീടം ജര്‍മനിക്ക് സമ്മാനിക്കാന്‍ ലോയ്ക്ക് സാധിച്ചിരുന്നു. അതിലൂടെ അദ്ദേഹം ഏത് തലമുറയിലുള്ള താരങ്ങളെ വച്ചും കപ്പടിപ്പിക്കാമെന്ന് തെളിയിച്ചു. ജര്‍മന്‍ ഫുട്‌ബോള്‍ അധികൃതര്‍  വ്യക്തമാക്കി. 
ലോകകപ്പിലെ വിധി നിര്‍ണായക പോരാട്ടത്തിനായി ലോക ചാംപ്യന്‍മാര്‍ ദക്ഷിണ കൊറിയയെ നേരിടാനിറങ്ങും മുന്‍പാണ് ജര്‍മന്‍ അധികൃതരുടെ പ്രസ്താവന പുറത്തുവന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം