ഫുട്ബോൾ ലോകകപ്പ്

സ്വീഡനെ മറികടക്കുക എളുപ്പമല്ല; വിജയത്തിനായി ശക്തമായി പോരാടും

സ്വീഡനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകുമെന്ന് സൗത്ത്‌ഗേറ്റിന് ഉറപ്പാണ്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: എന്നും വിലങ്ങായി നിന്ന നോക്കൗട്ടിലെ പെനാല്‍റ്റി കടമ്പ കടന്ന് മുന്നേറിയതിന്റെ ആവേശത്തിലാണ് ഇംഗ്ലണ്ട്. പക്ഷേ യുവത്വം നിറഞ്ഞ ടീമുമായി റഷ്യയിലെത്തി മികവ് പുലര്‍ത്താന്‍ ഇംഗ്ലണ്ടിനെ പ്രാപ്തരാക്കിയ പരിശീലകന്‍ ഗെരത് സൗത്ത്‌ഗേറ്റ് നിതാന്ത ജാഗ്രതയിലാണ്. നാളെ സ്വീഡനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇംഗ്ലണ്ടിന് കടുത്ത വെല്ലുവിളിയാകുമെന്ന് സൗത്ത്‌ഗേറ്റിന് ഉറപ്പാണ്. 

സ്വീഡനെതിരെ ഞങ്ങളുടെ റെക്കോര്‍ഡ് മോശമാണ്. ടീമെന്ന നിലയില്‍ അവര്‍ കരുത്താര്‍ജിച്ച് നില്‍ക്കുകയാണ്. അവരെ ഏറെ ബഹുമാനിക്കുന്നുണ്ട്. എല്ലാ കാലത്തും സ്വീഡനെ വില കുറച്ച് കണ്ടതിന്റെ കുഴപ്പം ഇംഗ്ലീഷ് ടീമുകള്‍ക്ക് തിരിച്ചടിയായി നിന്നിട്ടുണ്ടെന്നും സൗത്ത്‌ഗേറ്റ് വ്യക്തമാക്കി. എങ്കിലും വിജയത്തിനായി ശക്തമായ പോരാട്ടം തന്റെ ടീം കാഴ്ചവെക്കുമെന്ന് ഇംഗ്ലീഷ് പരിശീലകന്‍ പറയുന്നു. ഓരോ വിജയവും പ്രധാനപ്പെട്ടതാണ്. കൃത്യമായ ഗെയിം പ്ലാനുകളുമായി ഇറങ്ങുന്ന സ്വീഡന് കളിയെക്കുറിച്ച് വ്യക്തമായ ധാരണകളുണ്ട്. സ്വീഡന്‍ കടുപ്പക്കാരായ എതിരാളികളാണ്- സൗത്ത്‌ഗേറ്റ് പറഞ്ഞു. 

കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തില്‍ 4-3ന് തകര്‍ത്താണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറുപ്പിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി