മൈക്കല്‍ സ്ലേറ്റര്‍ 
Sports

പീഡനം, വധ ശ്രമം, കവര്‍ച്ച, സ്ത്രീയെ പിന്തുടരല്‍... മുന്‍ ഓസ്‌ട്രേലിയന്‍ താരത്തിന് 4 വര്‍ഷം തടവ് ശിക്ഷ

ഓസീസിനായി 74 ടെസ്റ്റുകള്‍ കളിച്ച താരം. 14 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 5312 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ഓപ്പണര്‍ മൈക്കല്‍ സ്ലേറ്റര്‍ക്ക് നാല് വര്‍ഷം തടവ് ശിക്ഷ. ഗാര്‍ഹിക പീഡനമുള്‍പ്പെടെ ഏഴ് കുറ്റങ്ങള്‍ ചെയ്തതായി സ്ലേറ്റര്‍ സമ്മതിച്ചു. പിന്നാലെയാണ് ശിക്ഷ വിധിച്ചത്.

നിലവില്‍ കേസുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിലേറെയായി താരം കസ്റ്റഡിയിലായതിനാല്‍ താരത്തിനു ഇപ്പോള്‍ മോചനം കിട്ടും. നൂസ മേഖലയില്‍ വച്ച് 2023ലുണ്ടായ സംഭവങ്ങളാണ് 55കാരനായ താരത്തിനു വിനയായത്.

ഒരു സ്ത്രീയെ ആക്രമിച്ചതാണ് കേസായി മാറിയത്. ആക്രമണം, കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കല്‍, പിന്തുടരല്‍, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങളാണ് താരത്തിനെതിരെയുള്ളത്.

കഴിഞ്ഞ ഏപ്രിലിലാണ് താരം അറസ്റ്റിലായത്. അന്ന് 19 കുറ്റങ്ങളാണ് താരത്തിനെതിരെ രജിസ്റ്റര്‍ ചെയ്തത്.

ഓസീസിനായി 74 ടെസ്റ്റുകള്‍ കളിച്ച താരമാണ് സ്ലേറ്റര്‍. 5312 റണ്‍സും നേടി. 14 സെഞ്ച്വറികളും താരം സ്വന്തമാക്കി. 42 ഏകദിനങ്ങളും സ്ലേറ്റര്‍ ഓസ്‌ട്രേലിയക്കായി കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ