ബൊറിസ് സ്പാസ്‌കി എക്സ്
Sports

മുന്‍ ലോക ചെസ് ചാംപ്യന്‍; ബൊറിസ് സ്പാസ്‌കി ഓര്‍മയായി

മരണം സ്ഥിരീകരിച്ച് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: മുന്‍ ലോക ചെസ് ചാംപ്യന്‍ ബൊറിസ് സ്പാസ്‌കി അന്തരിച്ചു. 88 വയസായിരുന്നു. മരണം സംബന്ധിച്ചു മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

1969 മുതല്‍ 1972 വരെ ലോക ചാംപ്യനായിരുന്നു അദ്ദേഹം. പത്താമത്തെ ലോക ചെസ് ചാംപ്യനായ സ്പാസ്‌കിയും അമേരിക്കന്‍ ചെസ് ഇതിഹാസം ബോബി ഫിഷറുമായുള്ള 1972ലെ പോരാട്ടം നൂറ്റാണ്ടിലെ ചെസ് മത്സരമായാണ് വിലയിരുത്തപ്പെടുന്നത്. അന്ന് സ്പാസ്‌കി പരാജയപ്പെട്ടിരുന്നു.

നൂറ്റാണ്ടിലെ ചെസ് മത്സരമായി വിശേഷിപ്പിക്കപ്പെടുന്ന‌ സ്പാസ്‌കിയും അമേരിക്കൻ ചെസ് ഇതിഹാസം ബോബി ഫിഷറുമായുള്ള 1972ലെ പോരാട്ടം

18ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കിയ അദ്ദേഹം 19ാം വയസില്‍ 1956ലാണ് പ്രൊഫഷണല്‍ പോരാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചത്. സോവിയറ്റ് യൂണിയനെ 7 ചെസ് ഒളംപ്യാഡില്‍ പ്രതിനിധീകരിച്ച സ്പാസ്‌കി പിന്നീട് 3 തവണ ഫ്രാന്‍സിനായും ഒളിംപ്യാഡില്‍ കളിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT