Former India Captain Srikkanth Backs Sanju Samson to Shine Against Punjab Kings. hotstar
Sports

'സഞ്ജു ഇന്ന് തകർക്കും, ഉറപ്പാണ്, അതിന് ഒരു കാരണമുണ്ട്'; കൃഷ്ണമാചാരി ശ്രീകാന്ത്

രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരത്തിന് വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎൽ മത്സരത്തിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് പഞ്ചാബ് കിങ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. വൈകിട്ട് 7.30ന് എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആരാധകർ ഉറ്റുനോക്കുന്നത് മലയാളി താരം സഞ്ജു സാംസന്റെ പ്രകടനമാണ്.

രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ താരത്തിന് വേണ്ട രീതിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ മത്സരത്തിൽ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത് പറയുന്നത്.

"മത്സരം നടക്കുന്നത് ചെപ്പോക്കിലാണ്. ടി20 വേൾഡ് കപ്പിൽ സഞ്ജു സാംസൺ മാൻ ഓഫ് ദ സീരീസ് നേടിയ അതേ വിക്കറ്റാണ് ഇത്. അവൻ ഇവിടെ മികച്ച രീതിയിൽ കളിക്കും എന്നുറപ്പാണ്. സഞ്ജുവിന് ഫോമിലേക്ക് തിരിച്ചുവരാൻ ഇതാണ് ഏറ്റവും അനുയോജ്യമായ വിക്കറ്റ്.

ആദ്യ നാല്-അഞ്ച് ബോളുകൾ സാധാരണ പോലെ നേരിട്ട ശേഷം സഞ്ജു മുഴുവൻ കഴിവും പുറത്തെടുത്ത് പഞ്ചാബിനെ അടിച്ചു തകർക്കും എന്നുറപ്പാണ്'' കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സഞ്ജുവിന് 6 റൺസ് മാത്രമേ നേടാൻ കഴിഞ്ഞിരുന്നുള്ളൂ.

അതേസമയം, ചെന്നൈയ്ക്ക് ഈ മത്സരം നിർണായകമാണ്. ആദ്യ മത്സരത്തിൽ മോശം ബാറ്റിങ് പ്രകടനമാണ് ചെന്നൈ താരങ്ങളിൽ നിന്നുമുണ്ടായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം സഞ്ജു തന്നെ ഓപ്പണിങ് ചെയ്യാനായി ഇന്നും ഇറങ്ങും. സ്വന്തം കാണികൾക്ക് മുന്നിൽ വിജയിക്കാൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

Former India Captain Srikkanth Backs Sanju Samson to Shine Against Punjab Kings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം