അജയ് ജഡേജ എക്സ്
Sports

പുതിയ ഇന്നിങ്സുമായി അജയ് ജഡേജ; ഇനി നവനഗറിന്റെ 'ജാം സാഹേബ്', സിംഹാസന അവകാശി

ഇന്ത്യന്‍ ക്രിക്കറ്റിനു മഹത്തായ സംഭാവനകള്‍ നല്‍കിയ ഗുജറാത്തിലെ ജാംനഗര്‍ രാജ കുടുംബാംഗമാണ് അജയ് ജഡേജ.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജ ഗുജറാത്തിലെ ജാംനഗറിന്റെ (നവനഗര്‍) അടുത്ത ജാം സാഹേബ്. നിലവിലെ നവനഗര്‍ മഹാരാജ ദിഗ്വിജയ്‌സിങ്ജി ജഡേജ ജാം സാഹേബാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജാംനഗര്‍ രാജ കുടുംബാംഗമാണ് അജയ് ജഡേജ. പാരമ്പര്യമനുസരിച്ചാണ് പുതിയ സിംഹാസന അവകാശിയായി ജഡേജയുടെ സ്ഥാനാരോഹണം.

ക്രിക്കറ്റില്‍ വലിയ പാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബം കൂടിയാണ് താരത്തിന്റേത്. പ്രസിദ്ധമായ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോരാട്ടങ്ങള്‍ ജഡേജയുടെ ബന്ധുക്കളായ രഞ്ജിത് സിങ്ജി, ദുലീപ് സിങ്ജി എന്നിവരുടെ സ്മരണാര്‍ഥമാണ് നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!