ഫോട്ടോ: ട്വിറ്റർ 
Sports

'ന്യൂയോര്‍ക്ക് കൗ ബോയികളെ വീഴ്ത്തിയ ചെന്നൈ ഇന്ത്യന്‍'- പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കും അഭിനന്ദനം അറിയിച്ച് റഷ്യന്‍ ചെസ് ഇതിഹാസം

ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാണ് പ്രഗ്ന ഫൈനലിലേക്ക് മുന്നേറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബകു: ഇന്ത്യന്‍ ചെസിലെ കൗമാര വിസ്മയം ആര്‍ പ്രഗ്നനാന്ദയെ അഭിനന്ദിച്ചു മുന്‍ ലോക ചാമ്പ്യനും ഇതിഹാസ റഷ്യന്‍ താരവുമായ ഗാരി കാസ്പറോവ്. ഫിഡെ ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറിയതിനു പിന്നാലെയാണ് കാസ്പറോവ് ഇന്ത്യന്‍ താരത്തെ അഭിനന്ദിച്ചു രംഗത്തെത്തിയത്. 

ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ അട്ടിമറിച്ചാണ് പ്രഗ്ന ഫൈനലിലേക്ക് മുന്നേറിയത്. ലോക ഒന്നാം നമ്പര്‍ താരം നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് ഫൈനലില്‍ പ്രഗ്നയുടെ എതിരാളി.

മത്സര വേദിയിലെ ഏറ്റവും ശ്രദ്ധേയ മുഖമായിരുന്നു പ്രഗ്നയുടെ അമ്മ. ഇക്കാര്യം ചേര്‍ത്താണ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയുള്ള കാസ്പറോവിന്റെ അഭിനന്ദനം. കളിച്ചിരുന്ന കാലത്തു അമ്മയില്‍ നിന്നു തനിക്കു ലഭിച്ച പിന്തുണയെ ഓര്‍മിച്ചാണ് കാസ്പറോവ് അഭിനന്ദനം അറിയിച്ചത്.

'അമ്മയുടെ പിന്തുണ എന്നത് ഏറെ സവിശേഷതയുള്ളതാണ്. പ്രഗ്‌നയ്ക്കും
അവന്റെ അമ്മയ്ക്കും അഭിനന്ദങ്ങള്‍. എല്ലാ മത്സരങ്ങളിലും എന്നെ അനുഗമിച്ചിരുന്നു എന്റെ അഭിമാനിയായ അമ്മ. ആ പിന്തുണ ഏറെ സവിശേഷമാണ്. അത്രയും കഠിനമായ സാഹചര്യങ്ങളില്‍ ഉറച്ചു നിന്നു രണ്ട് ന്യൂയോര്‍ക്ക് കൗ ബോയികളെയാണ് ചെന്നൈ ഇന്ത്യന്‍ പരാജയപ്പെടുത്തിയത്'- കാസ്പറോവ് കുറിച്ചു. 

പ്രഗ്നയ്‌ക്കൊപ്പം ചെസ് ലോകകപ്പ് വേദിയിലെ ശ്രദ്ധേയ സാന്നിധ്യമാണ് താരത്തിന്റെ അമ്മ നാഗലക്ഷ്മിയുടേത്. മകന്റെ നേട്ടങ്ങളില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ഇടയ്ക്ക് വിതുമ്പി പോകുകയും ചെയ്ത അമ്മയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു