PSG vs Barcelona  
Sports

ഫ്രാൻസ് അശാന്തം; പിഎസ്ജി- ബാഴ്സലോണ 'ബ്ലോക്ക്ബസ്റ്റർ' നടക്കുമോ?

യുവേഫ ചാംപ്യൻസ് ലീ​ഗ് ക്ലാസിക്ക് പോരാട്ടം നടക്കുമോ എന്ന കാര്യത്തിൽ വ്യക്തത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പാരിസ്: ഫ്രാൻസില്‍ ആഭ്യന്തര കലാപവും അക്രമസംഭവങ്ങളും തുടരുന്നതിനിടെ യുവേഫ ചാംപ്യൻസ് ലി​ഗീലിെ പിഎസ്ജി- ബാഴ്സലോണ ക്ലാസിക്ക് പോരാട്ടം അരങ്ങേറുമോ എന്നു ആരാധകർ സംശയിച്ചിരുന്നു. മത്സരം മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു വ്യക്തമാക്കി. ബുധനാഴ്ചയാണ് പിഎസ്‌ജി- ബാഴ്സലോണ ബ്ലോക്ക്ബസ്റ്റർ. പാരിസിലാണ് മത്സരം.

രാജ്യവ്യാപകമായി അരങ്ങേറുന്ന പ്രക്ഷോഭങ്ങളിൽ പല പ്രമുഖ നഗരങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമല്ലെന്ന് ആഭ്യന്തര മന്ത്രി ലോറന്‍റ് നുനെസ് തുറന്നു പറഞ്ഞ പശ്ചാത്തലത്തിലാണ് മത്സരത്തിന്‍റെ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്നത്. എന്നാൽ മത്സരം നടത്തുന്നതിൽ മാറ്റമില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് സർക്കാർ.

അര ലക്ഷത്തിലധികം ആളുകളാണ് കഴിഞ്ഞ ശനിയാഴ്ച രാജ്യവ്യാപകമായി തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭൂരിഭാഗം പ്രതിഷേധങ്ങളും സമാധാനപരമായിരുന്നുവെങ്കിലും, ചില സംഘങ്ങൾ പാരിസ്, ലിയോൺ, മാഴ്‌സെ തുടങ്ങിയ പ്രധാന നഗരങ്ങളിൽ വ്യാപകമായി തീവെപ്പും കൊള്ളയും നടത്തി.

രാജ്യത്തുണ്ടായ അക്രമ സംഭവങ്ങൾ ഫ്രഞ്ച് ഫുട്ബോൾ ക്ലബുകളുടെ ഔദ്യോഗിക ഷോപ്പുകളെയും സാരമായി ബാധിച്ചു. പ്രമുഖ ലീഗ് 1 ക്ലബുകളായ മാഴ്‌സെയുടെയും ലില്ലിന്റേയും നഗരമധ്യത്തിലുള്ള ഔദ്യോഗിക ഫാൻ സ്റ്റോറുകൾ പ്രക്ഷോഭകാരികൾ കൊള്ളയടിക്കുകയും തകർക്കുകയും ചെയ്തു. സംഭവിച്ച വലിയ നാശനഷ്ടങ്ങളെ തുടർന്ന് ഇരു ക്ലബുകളുടെയും ഷോപ്പുകൾ താത്കാലികമായി അടച്ചു.

Paris Saint-Germain’s UEFA Champions League clash against Barcelona will go ahead as scheduled on Tuesday in Paris, despite a wave of protests, riots and looting across France that has prompted authorities to consider localised curfews and tighten security

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു ഇരട്ട ന്യൂനമര്‍ദ്ദം; ശനിയാഴ്ച വരെ പരക്കെ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

മഴയെത്തി, A C കേടാകാതെ സൂക്ഷിക്കാൻ ഈ കാര്യം ശ്രദ്ധിക്കൂ

ക്യാച്ച് വിട്ടു, ദേഷ്യപ്പെട്ട് പന്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു; ഷെഫാലിക്ക് ഐസിസി ശാസന!

അക്ഷരവെളിച്ചം പകരാൻ ചിറ്റൂർ തുഞ്ചൻ മഠം ഒരുങ്ങി; ആയിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

'എൻ്റെ ആരോഗ്യത്തിന് വേണ്ടി മറ്റൊരു ജീവിയെ കൊല്ലാനാകില്ല'; ചർച്ചയായി സായ് പല്ലവിയുടെ വാക്കുകൾ