ക്യാച്ച് വിട്ടു, ദേഷ്യപ്പെട്ട് പന്ത് നിലത്തേക്ക് വലിച്ചെറിഞ്ഞു; ഷെഫാലിക്ക് ഐസിസി ശാസന!

മോശം പെരുമാറ്റത്തിന് ശിക്ഷ
Shafali Verma  in training
Shafali Verma x
Updated on: 
1 min read

റായ്പുർ: സിംബാബ്‍വെക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിൽ ​ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് ഇന്ത്യൻ വനിതാ ടീം വൈസ് ക്യാപ്റ്റൻ ഷെഫാലി വർമയ്ക്ക് ശിക്ഷ. ഐസിസി താരത്തിനു ശാസന നൽകി. സിംബാബാവെക്കെതിരായ രണ്ടാം ടി20 പോരാട്ടത്തിനിടെ ക്യാച്ച് കൈവിട്ടതിന്റെ അമർഷത്തിൽ പന്തെടുത്ത് ​ഗ്രൗണ്ടിൽ വലിച്ചെറിഞ്ഞതിനാണ് നടപടി.

ഐസിസി പെരമാറ്റ ചട്ടത്തിലെ ലെവൽ വൺ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്താരാഷ്ട്ര പോരിൽ ക്രിക്കറ്റ് ഉപകരണങ്ങളോ വസ്ത്രങ്ങളോ ​ഗ്രൗണ്ട് ഉപകരണങ്ങളോ ദുരുപയോ​ഗം ചെയ്യുന്നതു സംബന്ധിച്ച പെരുമാറ്റച്ചട്ടം താരം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതിയുടെ കണ്ടെത്തൽ. ശസാനയ്ക്കൊപ്പം ഒരു ‍ഡിമെറിറ്റ് പോയിന്റുമുണ്ട്.

Shafali Verma  in training
മിന്നും ബൗളിങ് നിര; രഞ്ജിയില്‍ നിര്‍ണായക ലീഡ് പിടിച്ച് കേരളം

സിംബാബ്‍വെ ഇന്നിങ്സിന്റെ 12ാം ഓവറിലാണ് സംഭവം. ശ്രീചരണിയുടെ പന്തിൽ മിഡ് ഓഫിൽ വച്ച് ചിപോ മു​ഗേരി തിരിപാനോ നൽകിയ ക്യാച്ച് ഷെഫാലി പാഴാക്കിയിരുന്നു. പിന്നാലെയാണ് നിരാശയോടെ പന്ത് നിലത്ത്ക്ക് വലിച്ചെറിഞ്ഞത്. താരം കുറ്റം സമ്മതിച്ചതോടെയാണ് ശിക്ഷ ശാസനയിലും ഡിമെറിറ്റ് പോയിന്റിലും ഒതുങ്ങിയത്.

Shafali Verma  in training
146 താരങ്ങള്‍, 27 സ്ഥാനങ്ങള്‍, 5 ടീമുകള്‍; വനിതാ താരലേലം '@ കൊച്ചി'
Shafali Verma  in training
ക്രിസ്റ്റ്യാനോ റൊണാൾ‍ഡോയ്ക്ക് 1 മാസം വിലക്കും പിഴയും ശിക്ഷ!
Summary

India vice-captain Shafali Verma has received an official reprimand for throwing the ball to the ground in frustration after dropping a catch during the second T20I against Zimbabwe

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com