വിഡിയോ സ്ക്രീൻഷോട്ട് 
Sports

'സൂപ്പര്‍ സ്റ്റാര്‍ ടീം... ശരിക്കും വിജയം അര്‍ഹിക്കുന്നു'- പാക് തോൽവി ലങ്കൻ പതാക വീശി ആഘോഷിച്ച് ​ഗംഭീർ (വീഡിയോ)

ലങ്കയുടെ കിരീട നേട്ടത്തിൽ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദന പോസ്റ്റുകളുമായെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ അഭിനന്ദനവും ഇതിൽ ശ്രദ്ധേയമാണ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ശ്രീലങ്കയുടെ ഏഷ്യാ കപ്പ് കിരീട നേട്ടം അവരുടെ കടുത്ത ആരാധകരെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. ടൂർണമെന്റിൽ അഫ്​ഗാനോട് ദയനീയമായി തോറ്റ് തുടങ്ങിയ അവർ പക്ഷേ ഓരോ മത്സരം കഴിയും തോറും മികവുയർത്തിയാണ് കിരീടം പിടിച്ചെടുത്തത്. കഴിഞ്ഞ കുറച്ചു കാലമായി മികച്ച നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്ത ലങ്കയുടെ തിരിച്ചുവരവ് കൂടിയാണ് ഈ കിരീട നേട്ടം. 

ലങ്കയുടെ കിരീട നേട്ടത്തിൽ സോഷ്യല്‍ മീഡിയയില്‍ പലരും അഭിനന്ദന പോസ്റ്റുകളുമായെത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന്റെ അഭിനന്ദനവും ഇതിൽ ശ്രദ്ധേയമാണ്. ലങ്കയുടെ പതാകയുമായി ഫോട്ടോക്ക് പോസ് ചെയ്യുന്ന ഗംഭീറിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മത്സര ശേഷം ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ലങ്കന്‍ പതാകയുമായി ഗംഭീര്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ഇതിന്റെ വീഡിയോ ഗംഭീര്‍ തന്നെ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു.

'ശരിക്കും ശ്രീലങ്ക വിജയം അര്‍ഹിക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ടീം, അഭിനന്ദനങ്ങള്‍ ശ്രീലങ്ക'- വീഡിയോ പങ്കുവെച്ച് ഗംഭീര്‍ കുറിച്ചു. 

രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കിരീട നേട്ടം. ലങ്കന്‍ ജനതയെ മുഴുവന്‍ പ്രചോദിപ്പിക്കുന്നതും അവർക്ക് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നതുമാണ് ഈ കിരീട നേട്ടം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT