പന്ത്, ഗംഭീര്‍, സഞ്ജു പിടിഐ, എക്സ്
Sports

സഞ്ജുവോ പന്തോ, ആരാകും വിക്കറ്റ് കീപ്പര്‍? ഗംഭീറിന്‍റെ ആദ്യ തലവേദന

ഇന്ത്യ- ശ്രീലങ്ക ഒന്നാം ടി20 ഈ മാസം 27ന്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ദ്രാവിഡ് പടിയിറങ്ങി ഇന്ത്യയുടെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍ സ്ഥാനമേറ്റു. ഗംഭീറിന്റെ ആദ്യ പരീക്ഷണ വേദി ശ്രീലങ്കയാണ്. ഈ മാസം 27നു തുടങ്ങുന്ന ടി20 മത്സരത്തോടെ പരമ്പരകള്‍ക്ക് തുടക്കമാകും. ഒരു കാര്യത്തില്‍ ഇപ്പോള്‍ ഗംഭീര്‍ ആശയക്കുഴപ്പത്തിലാണ്. ആരെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെടുക്കും എന്നതില്‍.

ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണുമാണ് ടീമില്‍ ഈ സ്ഥാനത്തേക്ക് നില്‍ക്കുന്നത്. ടി20 ലോകകപ്പില്‍ എല്ലാ മത്സരങ്ങളും കളിച്ച താരമാണ് പന്ത്. 15അംഗ ടീമിലുണ്ടായിട്ടും ഒരു മത്സരവും കളിക്കാന്‍ സാധിക്കാത്ത താരമാണ് സഞ്ജു. 171 റണ്‍സാണ് ടി20 ലോകകപ്പില്‍ പന്ത് നേടിയത്.

അന്താരാഷ്ട്ര ട20യില്‍ 2015 അരങ്ങേറിയ താരമാണ് സഞ്ജു. എന്നാല്‍ ഇതുവരെയായി കളിച്ചത് 28 മത്സരങ്ങള്‍. രണ്ട് അര്‍ധ സെഞ്ച്വറികളും 133 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനു. ഈയടുത്ത സിംബാബ്‌വെക്കെതിരായ അവസാന ടി20യില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചുവെന്നതാണ് സഞ്ജുവിന്റെ പ്ലസ് പോയിന്റ്.

മറുഭാഗത്ത് പന്ത് 74 ടി20 മത്സരങ്ങള്‍ കളിച്ചു. മൂന്ന് അര്‍ധ സെഞ്ച്വറികള്‍. 127 ആണ് സ്‌ട്രൈക്ക് റേറ്റ്. ഇരുവരുടേയും ആവറേജ് ഏതാണ്ട് സമമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടി20 ബാറ്റിങില്‍ ഇരുവരും ഏതാണ്ട് തുല്യതയില്‍ നില്‍ക്കുന്ന താരങ്ങളാണ്. കൂറ്റനടിക്ക് കെല്‍പ്പുള്ള താരങ്ങളാണ് ഇരുവരും. പന്തിന്റെ പുള്‍ ഷോട്ടുകള്‍ ആകര്‍ഷകമാണ്. സഞ്ജു തന്റേതായ ദിവസം ഏതൊരു ബൗളിങിനേയും കൂസാതെ ബാറ്റ് വീശാന്‍ ഇച്ഛാശക്തിയുള്ള താരം.

രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കുമ്പോള്‍ സഞ്ജുവിനേക്കാള്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നത് പന്തിനെയാണ്. പന്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ ഡല്‍ഹി ക്യാപ്റ്റന്‍ ഗംഭീറായിരുന്നു. ടെലിവിഷനിലെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ സഞ്ജുവിന്റെ ടി20 മികവിനെ എടുത്തു പറഞ്ഞിട്ടുള്ള ആളുമാണ് ഗംഭീര്‍. അതുകൊണ്ടു തന്നെ അവസാന തീരുമാനം ഗംഭീര്‍ തന്നെയായിരിക്കും എടുക്കുക. അതുപക്ഷേ അദ്ദേഹത്തെ സംബന്ധിച്ച് അത്ര എളുപ്പമാകില്ല.

ഇരുവരില്‍ ആര്‍ക്ക് അവസരം കിട്ടിയാലും നന്നായി കളിച്ച് സ്ഥാനമുറപ്പിക്കാന്‍ പന്തും സഞ്ജുവും ശ്രമിക്കും. ഇരു താരങ്ങളില്‍ ആര് കളിച്ചാലും ടീമിലെ സ്ഥാനത്തിനായുള്ള ആരോഗ്യകരമായ മത്സരം ടീം ഇന്ത്യയെ സംബന്ധിച്ചു അതു പോസിറ്റീവാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT