ഗൗതം ഗംഭീര്‍, കെ എല്‍ രാഹുല്‍  എക്സ്
Sports

'സോഷ്യല്‍ മീഡിയ അങ്ങനെ പലതും പറയും'; കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ പ്രതികരിച്ച് ഗൗതം ഗംഭീര്‍

ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സിനും പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ മോശം പ്രകടനത്തിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. കെഎല്‍ രാഹുലിന് അവസരം കൊടുത്തതില്‍ ഗംഭീറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളല്ല, ടീം മാനേജുമെന്റിന്റെ അഭിപ്രായമാണ് പ്രധാനമെന്നും ഗംഭീര്‍ പറഞ്ഞു.

ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ 12 റണ്‍സിനും പുറത്തായി. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോറ്റപ്പോള്‍ രാഹുലിന്റെ മോശം ഫോമാണ് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത്.

'സോഷ്യല്‍ മീഡിയ പറയുന്നതില്‍ ഒരു കാര്യവുമില്ല. ടീം മാനേജ്‌മെന്റും കരുതുന്നത് വളരെ പ്രധാനമാണ്. രാഹുല്‍ നന്നായി ബാറ്റ് ചെയ്യുന്നു, കാണ്‍പുരില്‍ ബംഗ്ലാദേശിനെതിരെ ബുദ്ധിമുട്ടുള്ള വിക്കറ്റില്‍ മാന്യമായ പ്രകടനം കാഴ്ചവെച്ചു'. രണ്ടാം ടെസ്റ്റിന്റെ തലേന്ന് രാഹുലിന്റെ ടീമിലെ സ്ഥാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഗംഭീര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ കാണ്‍പുര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ രാഹുല്‍ 68 റണ്‍സ് നേടിയിരുന്നു. 'വലിയ റണ്‍സ് സ്‌കോര്‍ ചെയ്യുമെന്നും റണ്‍സ് നേടാനുള്ള മികവുണ്ടെന്നും അറിയാമായിരുന്നു, അതുകൊണ്ടാണ് ടീം പിന്തുണയ്ക്കുന്നത്' ഗംഭീര്‍ പറഞ്ഞു.

ബംഗളൂരുവിലെ എട്ട് വിക്കറ്റിന്റെ വിജയത്തിന് ശേഷം മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് മുന്നിലാണ്. ബംഗ്ലാദേശിനെതിരെയുള്ള പരമ്പര നേട്ടത്തിന് പിന്നാലെ കിവീസിനോട് ആദ്യ മത്സരത്തില്‍ നേരിട്ട തോല്‍വി ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് പ്രണയപ്പക; പട്ടാപ്പകല്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു, ഓടി രക്ഷപ്പെട്ട് പ്രതി

'2022ലെ ഫൈനൽ തോൽവി വലിയ മുറിവ്, എന്റെ ഉറക്കം പോലും നഷ്ടപ്പെടുത്തി'

'എന്റെ ഭാ​ഗം ഒഴിവാക്കുകയാണെന്ന് ബാലാജി പറഞ്ഞു'; 'കറുപ്പി'ലെ തന്റെ റോൾ കട്ട് ചെയ്തതിനെക്കുറിച്ച് ആര്യ

SCROLL FOR NEXT