Rinku Singh x
Sports

അച്ഛന്‍ മരിച്ചതിന്റെ വേദന മായും മുന്‍പ് ഇന്ത്യന്‍ ടീമില്‍; റിങ്കുവിന്റെ ആത്മധൈര്യത്തിന് കൈയടി

വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരിന് തൊട്ടുമുന്‍പ് മരണാനന്തര ചടങ്ങുകള്‍ തീർത്ത് റിങ്കു തിരിച്ചെത്തി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അച്ഛന്റെ മരണം ഏല്‍പ്പിച്ച മാനസിക ആഘാതം വക വയ്ക്കാതെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇന്ത്യയുടെ ലോകകപ്പ് ടീം ക്യാംപിലേക്ക് തിരിച്ചെത്തിയ റിങ്കു സിങിനെ അഭിനന്ദിച്ച് പരിശീലകന്‍ ഗൗതം ഗംഭീര്‍. റിങ്കുവിന്റെ മനോധൈര്യത്തെ ഗംഭീര്‍ എടുത്തു പറഞ്ഞാണ് അഭിനന്ദിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്നു ക്യാംപ് വിട്ട റിങ്കു ചടങ്ങുകള്‍ തീര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് ടീമിനൊപ്പം ചേര്‍ന്നത്.

ഫെബ്രുവരി 27നാണ് റിങ്കുവിന്റെ പിതാവ് ഖാന്‍ചന്ദ്ര സിങ് മരിച്ചത്. ലിവര്‍ കാന്‍സറിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. റിങ്കു ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ത്യയുടെ സിംബാബ്‌വെക്കെതിരായ മത്സരത്തിനു തൊട്ടു മുന്‍പ് അച്ഛന്റെ ആരോഗ്യ നില ഗുരുതരമാണെന്നു വിവരം കിട്ടിയതിനെ തുടര്‍ന്നാണ് താരം ടീം വിട്ടത്.

മരണത്തിനു പിന്നാലെ ടീമിന്റെ മുഴുവന്‍ പിന്തുണയും അറിയിച്ച് റിങ്കുവിന് ഗംഭീര്‍ മെസേജ് അയച്ചിരുന്നു. നീ ഒറ്റയ്ക്കല്ലെന്നായിരുന്നു സന്ദേശം. പിന്നാലെയാണ് ടീം ക്യാംപില്‍ വച്ച് സഹ താരങ്ങള്‍ക്കു മുന്നില്‍ ഗംഭീര്‍ റിങ്കുവിനെ അഭിനന്ദിച്ച് സംസാരിച്ചത്.

'സുഹൃത്തുക്കളെ ഞാന്‍ തുടങ്ങും മുന്‍പ് റിങ്കുവിനെ അഭിനന്ദിക്കുന്നു. വ്യക്തിപരമായ ഒരു നഷ്ടം സംഭവിച്ച് പെട്ടെന്നു തന്നെ ടീമിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹം കാണിച്ച ആത്മധൈര്യത്തെ അഭിനന്ദിക്കുന്നു. റിങ്കു നിങ്ങള്‍ ഒറ്റയ്ക്കല്ല ഈ മണിക്കൂറില്‍ മുഴുവന്‍ ടീമും നിങ്ങള്‍ക്കൊപ്പമാണ്. അതിനാല്‍ കരുത്തോടെ നില്‍ക്കുക.'

വിന്‍ഡീസിനെതിരായ പോരാട്ടത്തിനു തൊട്ടുമുന്‍പാണ് കോച്ച് ടീം അംഗങ്ങളെ പ്രചോദിപ്പിച്ചത്. സമ്മര്‍ദ്ദത്തില്‍ നിന്നു ഒളിച്ചോടരുതെന്നും അതിനെ കരുത്തോടെ നേരിടണമെന്നും ഗംഭീര്‍ വ്യക്തമാക്കി.

'സമ്മര്‍ദ്ദം വരുന്നുണ്ടെങ്കില്‍ നാം പോസിറ്റീവാണെന്നു സ്വയം പറഞ്ഞ് ഉറപ്പിക്കുക. ആസ്വദിച്ച് കളിക്കുക. പരസ്പരം പ്രചോദിപ്പിക്കുന്ന തരത്തില്‍ ആസ്വദിച്ച് മുന്നോട്ടു പോകുക'- ഗംഭീര്‍ വ്യക്തമാക്കി.

Gautam Gambhir delivered an emotional tribute to Rinku Singh in a team huddle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെകെ ശൈലജ പേരാവൂരില്‍, പികെ ശ്യാമള തളിപ്പറമ്പില്‍; കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയായി

തിരുവനന്തപുരത്ത് അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 509 lottery result

'വിജയ്‌യും ഞാനും ഒന്നായി നൃത്തം ചെയ്ത രാത്രി'

'വിസ്മയത്തുമ്പത്തിലെ നയന്‍താരയെ പോലുണ്ട്'; കഷ്ടപ്പാടും പ്രയാസങ്ങളും തളര്‍ത്തുന്നതിന്റെ മുമ്പൊരു രേണു സുധി ഉണ്ടായിരുന്നു!

SCROLL FOR NEXT