Sports

ഗെയ്‌ല്‍ ട്വന്റി20 ക്രിക്കറ്റിലെ ബ്രാഡ്‌മാന്‍! എക്കാലത്തേയും മികച്ച താരം: സെവാഗ്‌

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 63 പന്തില്‍ നിന്ന്‌ 99 റണ്‍സ്‌ ആണ്‌ ഗെയ്‌ല്‍ അടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്


അബുദാബി: ട്വന്റി20 ക്രിക്കറ്റിലെ ബ്രാഡ്‌മാന്‍ ആണ്‌ ക്രിസ്‌ ഗെയ്‌ല്‍ എന്ന്‌ വീരേന്ദര്‍ സെവാഗ്‌. ട്വന്റി20 ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച താരമാണ്‌ ഗെയ്‌ല്‍ എന്നും സെവാഗ്‌ ട്വിറ്ററില്‍ കുറിച്ചു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 63 പന്തില്‍ നിന്ന്‌ 99 റണ്‍സ്‌ ആണ്‌ ഗെയ്‌ല്‍ അടിച്ചെടുത്തത്‌. എട്ട്‌ സിക്‌സുകളും നാല്‌ ഫോറുകളും അവിടെ ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന്‌ വന്നു. ഇതിന്‌ ഇടയില്‍ ടി20 ക്രിക്കറ്റില്‍ 1000 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്കും ഗെയ്‌ല്‍ എത്തി.

ടി20യിലെ സിക്‌സുകളില്‍ ഗെയ്‌ലിന്‌ പിന്നിലുള്ളത്‌ പൊള്ളാര്‍ഡ്‌ ആണ്‌. 690 സിക്‌സ്‌ ആണ്‌ പൊള്ളാര്‍ഡ്‌ പറത്തിയത്‌. ഗെയ്‌ലിന്റെ 1000 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്ക്‌ ഉടനെയൊന്നും മറ്റൊരു താരവും എത്തില്ലെന്ന്‌ ഇത്‌ ഉറപ്പിക്കുന്നു. 370 ടി20 മത്സരങ്ങളില്‍ നിന്ന്‌ 485 സിക്‌സ്‌ പറത്തിയ ബ്രണ്ടന്‍ മക്കല്ലമാണ്‌ മൂന്നാം സ്ഥാനത്ത്‌.
 

ഗെയ്‌ല്‍ ഒന്നാമത്‌ നില്‍ക്കുന്ന പട്ടികയില്‍ ആദ്യ 10ല്‍ ഇടംപിടിച്ചത്‌ ഒരേയൊരു ഇന്ത്യന്‍ താരമാണ്‌. 337 മത്സരങ്ങളില്‍ നിന്ന്‌ 376 സിക്‌സോടെയാണ്‌ രോഹിത്തിന്റെ നില്‍പ്പ്‌. ടൂര്‍ണമെന്റിലേക്ക്‌ വരുമ്പോള്‍ പഞ്ചാബിനെ തോല്‍പ്പിച്ച്‌ രാജസ്ഥാന്‍ പ്ലേഓഫ്‌ സാധ്യതകള്‍ സജീവമാക്കി. 12 പോയിന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ്‌ രാജസ്ഥാന്‍.

12 പോയിന്റ്‌ തന്നെയാണ്‌ രാജസ്ഥാനും ഉള്ളതെങ്കിലും നെറ്റ്‌റണ്‍റേറ്റിന്റെ ബലത്തില്‍ പഞ്ചാബ്‌ നാലാം സ്ഥാനത്ത്‌ തുടരുന്നു. നാളെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ എതിരെയാണ്‌ പഞ്ചാബിന്റെ അടുത്ത മത്സരം. ഞായറാഴ്‌ച നടക്കുന്ന കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരവും പ്ലേഓഫ്‌ ചിത്രം വ്യക്തമാക്കും.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT