ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ 
Sports

ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

1974 ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗെര്‍ഡ് മുള്ളര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു. 75 വയസായിരുന്നു. 1974 ജര്‍മ്മനിക്ക് ലോകകപ്പ് ഫുട്‌ബോള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗെര്‍ഡ് മുള്ളര്‍.

ലോകത്തെ എക്കാലത്തെയും പ്രമുഖ മുന്നേറ്റക്കാരാനായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ബയേണ്‍ മ്യൂണിക്കിന്റെ ശ്രദ്ധേയമായ താരമായിരുന്നു. 607 മത്സരങ്ങളില്‍ നിന്നായി ക്ലബ്ബിനായി 563 ഗോളുകള്‍ നേടി.

1970 ലെ ലോകകപ്പ് ഫുട്‌ബോള്‍ പത്ത് ഗോള്‍ നേടി ടോപ്‌സ്‌കോററായി. 66നും 74നും ഇടയില്‍ ജര്‍മ്മനിക്കായി കളിച്ചു. രാജ്യത്തിനായി 62 മത്സരങ്ങളില്‍ നിന്ന് 68 ഗോളുകള്‍ നേടി. കളിയില്‍ നിന്ന് വിരമിച്ച ശേഷം ബയേണ്‍ മ്യൂണിക്കിന്റെ കോച്ചായും പ്രവര്‍ത്തിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT