സിംബാബ്വെ താരം റയാൻ ബേൾ/ഫോട്ടോ:ട്വിറ്റർ 
Sports

ആ പശ കളഞ്ഞേക്കൂ, ഇനി പുതുപുത്തൻ ഷൂ; സിംബാബ്വെ താരം റയാൻ ബേളിന് പ്യൂമയുടെ സ്പോൺസർഷിപ്പ്

സിംബാബ്വെ ക്രിക്കറ്റ് താരം റയാൻ ബേളിന്റെ ട്വീറ്റ് ആണ് ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തിയത്. റയാന്റെ ട്വീറ്റ്  മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് റയാനെ തേടി പ്യൂമ എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ഓരോ പരമ്പര കഴിയുമ്പോഴും ഷൂ ഇങ്ങനെ ഒട്ടിച്ച് വീണ്ടും ഉപയോ​ഗിക്കേണ്ട അവസ്ഥ മാറാൻ ഏതെങ്കിലും സ്പോൺസർമാരെ ഞങ്ങൾക്ക് ലഭിക്കുമോ...സിംബാബ്വെ ക്രിക്കറ്റ് താരം റയാൻ ബേളിന്റെ ട്വീറ്റ് ആണ് ക്രിക്കറ്റ് ലോകത്തെ സങ്കടത്തിലാഴ്ത്തിയത്. റയാന്റെ ട്വീറ്റ്  മണിക്കൂറുകൾ പിന്നിടുന്നതിന് മുൻപ് റയാനെ തേടി പ്യൂമ എത്തി. 

ഏറെ സന്തോഷത്തോടെ റയാൻ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് ലഭിച്ച ആരാധകരുടെ പിന്തുണയെ തുടർന്നാണ് ഇത് സാധ്യമായത്. നിങ്ങളെല്ലാവരോടും ‍ഞാൻ കടപ്പെട്ടിരിക്കുന്നു, റയാൻ ട്വിറ്ററിൽ കുറിച്ചു. 

ആ പശ അങ്ങ് കളഞ്ഞേക്കൂ എന്ന് പറഞ്ഞാണ് പ്യൂമ എത്തിയത്. ഇതോടെ റയാനും ആരാധകരും ഹാപ്പി. 2017ൽ സിംബാബ് വെക്കായി അരങ്ങേറ്റം കുറിച്ചതിന് ശേഷം 18 ഏകദിനവും 25 ടി20യും മൂന്ന് ടെസ്റ്റുമാണ് റയാൻ കളിച്ചത്. പാകിസ്ഥാനെതിരെ ഏപ്രിൽ 25ന് നടന്ന ടി20യിലാണ് റയാൻ അവസാനമായി കളിച്ചത്. 

പ്ര​ഗത്ഭരായ കളിക്കാരുടെ വിരമിക്കലും ക്രിക്കറ്റ് ബോർഡിലെ പ്രശ്നങ്ങളും കാരണം താഴേക്ക് വീണ സിംബാബ് വെ ക്രിക്കറ്റിന് ഒരു തിരിച്ചു വരവിന് ഇതുവരെ സാധിച്ചിട്ടില്ല. സിംബാബ്വെയിലെ രാഷ്ട്രിയ സാഹചര്യങ്ങളും സാമ്പത്തിക പ്രശ്നങ്ങളും ക്രിക്കറ്റ് ടീമിലും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT