റാഫേൽ ദ്വമെന/ ട്വിറ്റർ 
Sports

കളിക്കിടെ കുഴഞ്ഞു വീണു; ഘാന ഫുട്ബോൾ താരം റാഫേൽ ദ്വമെനയ്ക്ക് ദാരുണാന്ത്യം

കളിയുടെ 24ാം മിനിറ്റിലാണ് താരം കുഴഞ്ഞ് ​ഗ്രൗണ്ടിൽ വീണത്. ഇരു ടീമിലെ താരങ്ങളും റഫറിയും ടീം ഡോക്ടർമാരും ​ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ടിരാന: ഫുട്ബോൾ മത്സരത്തിനിടെ ഘാന ദേശീയ താരം ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണു മരിച്ചു. റാഫേൽ ദ്വമെന (28) യാണ് മരിച്ചത്. അൽബേനിയൽ ലീ​ഗ് പോരാട്ടത്തിനിടെയാണ് താരത്തിന്റെ ദാരുണാന്ത്യം. ഒന്നാം ഡിവിഷൻ ലീ​ഗിൽ കെഎഫ് ഇ​ഗ്നാഷ്യയുടെ സ്ട്രൈക്കറാണ്. പാർടിസാനിക്കെതിരായ മത്സരത്തിനിടെയാണ് അന്ത്യം. ലീ​ഗിൽ ഒൻപത് ​ഗോളടിച്ച് ഒന്നാം സ്ഥാനക്കാരനായി നിൽക്കെയാണ് ദുരന്തം. 

കളിയുടെ 24ാം മിനിറ്റിലാണ് താരം കുഴഞ്ഞ് ​ഗ്രൗണ്ടിൽ വീണത്. ഇരു ടീമിലെ താരങ്ങളും റഫറിയും ടീം ഡോക്ടർമാരും ​ഗ്രൗണ്ടിലേക്ക് കുതിച്ചെത്തി. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദ​യാഘാതമാണ് മരണ കാരണം.

2017ലും സമാന രീതിയിൽ താരം ​ഗ്രൗണ്ടിൽ കുഴഞ്ഞു വീണിരുന്നു. ഓസ്ട്രിയൻ കപ്പിനിടെയാണ് സംഭവം. അന്ന് താരത്തിനു ഹൃദ്രോ​ഗം സ്ഥിരീകരിച്ചു. ശസ്ത്രക്രിയക്ക് വിധേയനായി താരത്തിനു ഡിഫിബ്രിലേറ്റർ ഘടിപ്പിച്ചു. വീണ്ടും കളത്തിലേക്ക് തിരിച്ചെത്തി. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ബ്രൈറ്റനുമായി താരം കരാറിൽ എത്തിയിരുന്നു. എന്നാൽ ആരോ​ഗ്യ പ്രശ്നം ഇവിടെ വില്ലനായി. 

ഘാനയ്ക്കായി ഒൻപത് കളികൾ കളിച്ചു. സ്പാനിഷ് ലാ ലി​ഗയിൽ ലവാന്റെ, റയൽ സര​ഗോസ ടീമുകൾക്കായും താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ മരണത്തെ തുടർന്നു മത്സരം ഉപേക്ഷിച്ചു. ലീ​ഗിലെ മറ്റു മത്സരങ്ങളും മാറ്റിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ