ഫോട്ടോ: ‌ട്വിറ്റർ 
Sports

26 വര്‍ഷം മുന്‍പ് കരിയര്‍ തുടങ്ങിയ ക്ലബ്; ബുഫണ്‍ പാര്‍മയില്‍ തിരിച്ചെത്തി

26 വര്‍ഷം മുന്‍പ് കരിയര്‍ തുടങ്ങിയ ക്ലബ്; ബുഫണ്‍ പാര്‍മയില്‍ തിരിച്ചെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മിലാന്‍: പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായി കരിയര്‍ തുടങ്ങിയ ആദ്യ ക്ലബില്‍ തിരിച്ചെത്തി ഇറ്റാലിയന്‍ ഗോള്‍ കീപ്പിങ് ഇതിഹാസം ജിയാന്‍ലൂയി ബുഫണ്‍. ആദ്യമായി കളിക്കാനിറങ്ങിയ പാര്‍മയിലേക്കാണ് ബുഫണ്‍ തിരിച്ചെത്തിയിരിക്കുന്നത്. സീരി ബി ടീമായ പാര്‍മയുമായി രണ്ട് വര്‍ഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. 

ഈ സീസണോടെ യുവന്റസിനോട് വിട പറഞ്ഞ വെറ്ററന്‍ താരം കരിയര്‍ തുടങ്ങിയ ക്ലബില്‍ നിന്ന് തന്നെ കരിയര്‍ അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. നിലവില്‍ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന പാര്‍മയ്ക്ക് ബുഫണിന്റെ സാന്നിധ്യം കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നാണ് കരുതുന്നത്. താരത്തിന്റെ മികവില്‍ സീരി എയിലേക്കുള്ള തിരിച്ചു വരവും ക്ലബ് മുന്നില്‍ കാണുന്നു. 

1991 മുതല്‍ 95 വരെ പാര്‍മയുടെ യൂത്ത് ടീമിലായിരുന്നു ബുഫണ്‍. പിന്നീട് 1995 മുതല്‍ 2001 വരെയാണ് ബുഫണ്‍ പാര്‍മയുടെ സീനിയര്‍ ടീമില്‍ ആദ്യം കളിച്ചത്. ആ സമയത്ത് ടീമിനൊപ്പം സീരി എ കിരീടവും സ്വന്തമാക്കിയിരുന്നു. പിന്നീട് 2001ല്‍ യുവന്റസിലെത്തിയ താരം 2018ല്‍ യുവന്റസ് പടിയിറങ്ങി. പിന്നീട് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ ഒരു സീസണ്‍ കളിച്ച താരം പിന്നീട് കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായി യുവന്റസിലേക്ക് തന്നെ മടങ്ങിയെത്തി. ഒരു വര്‍ഷത്തെ കരാര്‍ ഈ സീസണ്‍ അവസാനിച്ചതോടെയാണ് തന്റെ ആദ്യ ക്ലബിലേക്കുള്ള ഇതിഹാസ താരത്തിന്റെ മടക്കം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു