ഫയല്‍ ചിത്രം 
Sports

'ഞാൻ പാകിസ്ഥാനിലേക്ക് പോകുകയാണ്', ആരെങ്കിലും പോരുന്നോ?; ക്രിസ് ഗെയ്‍ൽ

പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസീലൻഡ് ടീം മടങ്ങിയ സംഭവം വിവാദമായിരിക്കെയാണ് ഗെയ്‍ലിന്റെ പ്രഖ്യാപനം

Author : സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനിലേക്കു പോകുകയാണെന്ന് പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്‍ൽ. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാകിസ്ഥാൻ പര്യടനം ഉപേക്ഷിച്ച് ന്യൂസീലൻഡ് ടീം മടങ്ങിയ സംഭവം വിവാദമായിരിക്കെയാണ് ഗെയ്‍ലിന്റെ പ്രഖ്യാപനം. ഇന്നു പുലർച്ചയൊണ് പാകിസ്ഥാനിലേക്കു പോകുകയാണെന്ന് ഗെയ്‍ൽ ട്വിറ്ററിൽ പോസ്റ്റിട്ടത്.

‘ഞാൻ നാളെ പാകിസ്ഥാനിലേക്ക് പോകുകയാണ്. ആരെങ്കിലും എനിക്കൊപ്പം പോരുന്നുണ്ടോ?’, എന്നാണ് താരം കുറിച്ചിരിക്കുന്നത്. എല്ലാവരും പാകിസ്ഥാൻ ക്രിക്കറ്റിനെ കയ്യൊഴിയുന്ന സാഹചര്യത്തിൽ ​ഗെയിലിന്റെ ട്വീറ്റ് ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.  

പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ ഗെയ്‍ലിന്റെ ട്വീറ്റിനോട് പ്രതികരിച്ചതും കൗതുകമായി. പാകിസ്ഥാനിൽവച്ച് കാണാമെന്നായിരുന്നു ആമിറിന്റെ പ്രതികരണം. അതേസമയം ഐപിഎൽ 14–ാം സീസന്റെ രണ്ടാം ഭാ​ഗം ഇന്ന് തുടങ്ങാനിരിക്കെ പഞ്ചാബ് കിങ്സ് താരമായ ഗെയ്‍ലിന്റെ പ്രഖ്യാപനം ക്രിക്കറ്റ് ആരാധകരെ ആകാംക്ഷയിലാഴ്ത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT