ഹാര്‍ദിക് പാണ്ഡ്യ- സഞ്ജു 
Sports

ടോസ് സഞ്ജുവിന്; രാജസ്ഥാന്‍ ആദ്യം ബാറ്റുചെയ്യും

രാജസ്ഥാന്‍ ടീമില്‍ ഒരുമാറ്റവും ഇല്ല. അതേസമയം ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാനെ നേടിയ ഗുജറാത്ത് ടീമില്‍ ഒരു മാറ്റമുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ ഫൈനലില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ്ങ് തെരഞ്ഞെടുത്തു. ഡ്രൈവിക്കറ്റ് ആയതിനാലാണു ബാറ്റിങ്ങ് തെഞ്ഞെടുത്തതെന്നും 2-ാം ഇന്നിങ്‌സില്‍ സ്പിന്നര്‍മാര്‍ക്ക് വിക്കറ്റിലെ പിന്തുണ ലഭിച്ചേക്കുമെന്നാണു പ്രതീക്ഷയെന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പറഞ്ഞു. അതേ സമയം ടോസ് ലഭിച്ചിരുന്നെങ്കില്‍ ബൗളിങ്ങ് തെരഞ്ഞെടുത്തേനെ എന്നാണു ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്.

രാജസ്ഥാന്‍ ടീമില്‍ ഒരുമാറ്റവും ഇല്ല. അതേസമയം ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാനെ നേടിയ ഗുജറാത്ത് ടീമില്‍ ഒരു മാറ്റമുണ്ട്. വിന്‍ഡീസ് പേസര്‍ അല്‍സരി ജോസഫിനു പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമിലേക്കു മടങ്ങിയെത്തി.

ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീം, ഓള്‍റൗണ്ട് മികവിലൂടെയാണ് കുതിച്ചത്. വ്യക്തിഗത പ്രകടനങ്ങളേക്കാള്‍ ടീമെന്ന നിലയില്‍ അവര്‍ മികച്ചുനിന്നു. ഹാര്‍ദിക് പാണ്ഡ്യ (453), ഡേവിഡ് മില്ലര്‍ (449), ശുഭ്മാന്‍ ഗില്‍ (438) എന്നിവര്‍ സീസണിലെ റണ്‍നേട്ടത്തില്‍ ആദ്യ പത്തിലുണ്ട്. രാഹുല്‍ തെവാട്ടിയ, ഡേവിഡ് മില്ലര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നീ ഫിനിഷര്‍മാര്‍ ഏതു മത്സരത്തെയും തങ്ങള്‍ക്കനുകൂലമാക്കി മാറ്റും. ബൗളിങ്ങില്‍ മുഹമ്മദ് ഷമി (19 വിക്കറ്റ്), റാഷിദ് ഖാന്‍ (18) എന്നിവര്‍ ആദ്യ പത്തിലുണ്ട്.

2008ലെ പ്രഥമ സീസണില്‍ ജേതാക്കളായശേഷം രാജസ്ഥാന് ആദ്യ ഫൈനലാണിത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ലോകത്തെ ഒന്നാംനിര താരങ്ങള്‍ ടീമിലുണ്ട്. എന്നാല്‍, ടീം മികവിനേക്കാള്‍ വ്യക്തിഗത പ്രകടനങ്ങളാണ് ടീമിനെ മുന്നോട്ടുനയിച്ചത്. സീസണില്‍ നാലു സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെ പ്രകടനം എടുത്തുപറയണം. 824 റണ്‍സുമായി ഇക്കുറി മുന്നിലാണ് ബട്‌ലര്‍. സഞ്ജു സാംസണും (444) ആദ്യ പത്തിലുണ്ട്. 26 വിക്കറ്റുനേടിയ യുസ്വേന്ദ്ര ചാഹല്‍ ബൗളര്‍മാരില്‍ മുന്‍നിരയിലുണ്ട്‌.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ ഇന്ന് പ്രമേയം പാസാക്കും; എല്‍ഡിഎഫ് പിന്തുണയ്ക്കും

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത