വാഷിങ്ടണ്‍ സുന്ദര്‍ 
Sports

അര്‍ധസെഞ്ച്വറിമായി സായും സുന്ദറും; ഹൈദരാബാദിന് 169 റണ്‍സ് വിജയലക്ഷ്യം

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 169 റണ്‍സ് വിജയലക്ഷ്യം. സായ് സുദര്‍ശന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും അര്‍ധസെഞ്ച്വറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. 44 പന്തില്‍ 61 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

വാഷിങ്ടണ്‍ സുന്ദര്‍ 33 പന്തില്‍ 50 റണ്‍സെടുത്ത് അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിഷാന്ത് സിന്ധു 14 പന്തില്‍ 22 റണ്‍സെടുത്തു. ഹൈദരാബാദിനായി പ്രഫുല്‍ ഹിംഗെ 17 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സാക്കിബ് ഹുസൈന്‍ 37 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. ക്യാച്ചില്‍ നിന്ന് രക്ഷപ്പെട്ട ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് വീണുകിട്ടിയ ഭാഗ്യം മുതലാക്കാനായില്ല. മൂന്നാം ഓവറില്‍ 7 പന്തില്‍ 5 റണ്‍സെടുത്ത ഗില്ലിനെ പ്രഫുല്‍ ഹിംഗെയുടെ പന്തില്‍ ഹെന്റിച്ച് ക്ലാസന്‍ ക്യാച്ചെടുത്ത് പുറത്താക്കി.

11 പന്തില്‍ 7 റണ്‍സെടുത്ത ബട്ലറെ പ്രഫുല്‍ ഹിംഗെ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചു. നിഷാന്ത് സിന്ധുവും സായ് സുദര്‍ശനും ചേര്‍ന്ന് ഗുജറാത്തിനെ പവര്‍ പ്ലേ കടത്തിയെങ്കിലും പത്താം ഓവറില്‍ സിന്ധു വീണു. 14 പന്തില്‍ 22 റണ്‍സെടുത്ത സിന്ധുവിനെ നായകന്‍ പാറ്റ് കമിന്‍സാണ് മടക്കിയത്. സുദര്‍ശനും സുന്ദറും ചേര്‍ന്നുള്ള 60 റണ്‍സ് കൂട്ടുകെട്ടാണ് പിന്നീട് ഗുജറാത്തിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 10 പന്തില്‍ 11 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും ഒരു പന്തില്‍ നാലു റണ്ണുമായി രാഹുല്‍ തെവാത്തിയയും പുറത്താകാതെ നിന്നു.

GT vs SRH live score, IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

'തമിഴ്‌നാട്ടില്‍ പല പാര്‍ട്ടികളിലെ നിറയെ പേര്‍ സിഎം ആകാന്‍ ശ്രമിച്ചു, ഇവിടെ ഒരേ പാര്‍ട്ടിയിലെ നിറയെ പേര്‍ ട്രൈ ചെയ്യുന്നു': ആര്‍ജെ ബാലാജി

നായകനേക്കാള്‍ ഉയരം കുറവ് തോന്നിപ്പിക്കാന്‍ കാല് വളച്ചു നിന്നു; ആത്മവിശ്വാസം കാണിച്ചത് ഒരാള്‍ മാത്രം; വെളിപ്പെടുത്തി പൂജ ബത്ര

പകല്‍ 'ഇരുട്ടിലാകും'; വരുന്നു നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം

SCROLL FOR NEXT