Gymnast Gabriel Langton 
Sports

ഇം​ഗ്ലണ്ട് ജിംനാസ്റ്റിക്സ് താരം തലയും കഴുത്തും കുത്തി താഴെ വീണു; കോമൺവെൽത്ത് ​ഗെയിംസിൽ ഞെട്ടിക്കുന്ന അപകടം

മത്സരം താത്കാലികമായി നിർത്തിവച്ചു, ടൂർണമെന്റിൽ ആശങ്കയുടെ നിഴൽ വീഴ്ത്തി അപകടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

​ഗ്ലാസ്​ഗോ: കോമൺവെൽത്ത് ​ഗെയിംസ് പുരുഷ വിഭാ​ഗം ജിംനാസ്റ്റിക്സ് ഫൈനൽ മത്സരത്തിനിടെ വൻ അപകടം. ഇം​ഗ്ലണ്ട് താരം ​ഗബ്രിയേൽ ലാം​ഗ്ടൻ ഹൈ ബാർ പ്രകടനം നടത്തുന്നതിനിടെ തല കീഴായി താഴെ വീണു. കഴുത്തുകുത്തിയാണ് താരം വീണത്. പിന്നാലെ മത്സരം താത്കാലികമായി നിർത്തിവച്ചു. അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. താരത്തിനു സംഭവിച്ച അപകടം ടൂർണമെന്റിൽ ആശങ്കയുടെ നിഴൽ വീഴ്ത്തി.

ഫൈനലിലെ അവസാന റൗണ്ട് മത്സരത്തിനിടെയാണ് നിർഭാ​ഗ്യകരവും ഞെട്ടിക്കുന്നതുമായി അപകടം സംഭവിച്ചത്. ഹൈ ബാർ പ്രകടനം തുടരുന്നതിനിടെയാണ് 19കാരൻ ബാലൻസ് തെറ്റി തലയും കഴുത്തും കുത്തി വീണത്. ഏതാണ്ട് 3 മീറ്റർ ഉയരത്തിൽ നിന്നാണ് വീഴ്ച. ഉടനടി വൈദ്യ സഹായം താരത്തിനു ലഭ്യമാക്കി. പത്തിലധികം വരുന്ന മെഡിക്കൽ സംഘം താരത്തെ പ്രാഥമികമായി പരിശോധിച്ചു.

പിന്നീട് കഴുത്തിന് ബ്രേസ് ധരിപ്പിച്ച് താരത്തെ സ്ട്രെക്ച്ചറിൽ കിടത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നിലവിൽ താരം ബോധവാനാണെന്നും കൈകാലുകൾ ചലിപ്പിക്കാനും ഡോക്ടർമാരോട് സംസാരിക്കാനും സാധിച്ചെന്നും അധികൃതർ സ്ഥിരീകരിച്ചു.

നിർഭാ​ഗ്യകരമായ സംഭവം സഹ മത്സരാർഥികളിലും വലിയ ആഘാതമുണ്ടാക്കി. താരത്തിനെതിരെ മത്സരിച്ച മറ്റ് രാജ്യങ്ങളിലെ എതിരാളികളെല്ലാം ലാം​ഗ്ടനു പിന്തുണയുമായി എത്തി.

അപകടത്തിനു പിന്നാലെ മത്സരങ്ങൾ പുനരരാംഭിച്ചപ്പോൾ കാനഡ സ്വർണം സ്വന്തമാക്കി. ഫെലിക്സ് ഡോൾസിയുടെ മികവിൽ അവർ 241.400 പോയിന്റുകൾ നേടിയാണ് സ്വർണം സ്വന്തമാക്കിയത്. ഈയിനത്തിൽ ഇം​ഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. അപകടം അവരുടെ പ്രതീക്ഷകളെ തകർക്കുന്നതായി. ഇം​ഗ്ലണ്ടിനാണ് വെള്ളി.

A terrifying accident involving England gymnast Gabriel Langton cast a shadow over the men's team gymnastics final at the Commonwealth Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

മലയാളി നഴ്സ് ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജനശതാബ്ദിക്ക് ഇനി പ്രിയദര്‍ശിനി കണക്ഷന്‍; രാവിലെ 5.30ന് മലപ്പുറത്തു നിന്ന് സര്‍വീസ്

കട്ടപ്പന ബിആർസിയിൽ ഒരു കോടി രൂപയുടെ വൻ വെട്ടിപ്പ്; 2 ജീവനക്കാർക്കെതിരെ കേസ്