ചരിത്രമെഴുതി അനാഹത് സിങ്; 21 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഫൈനലില്‍

ജോഷ്‌ന ചിന്നപ്പയ്ക്ക് ശേഷം ലോക ജൂനിയര്‍ സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം
Anahat Singh in match
Anahat Singhx
Updated on
1 min read

ഒട്ടാവ: ജോഷ്‌ന ചിന്നപ്പയ്ക്കു ശേഷം ലോക ജൂനിയര്‍ സ്‌ക്വാഷ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് മുന്നേറുന്ന ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടവുമായി അനാഹത് സിങ്. 2005ലാണ് ജോഷ്‌ന ചിന്നപ്പ ഫൈനല്‍ കളിച്ചത്. അതിനു ശേഷം ഒരു ഇന്ത്യന്‍ താരത്തിനും ഈ നേട്ടത്തിലെത്താന്‍ സാധിച്ചില്ല. 21 വര്‍ഷത്തെ കാത്തിരിപ്പിനാണ് 19കാരിയായ താരം വിരാമമിട്ടത്.

സെമിയില്‍ ഈജിപ്തിന്റെ ബാര്‍ബ് സമേഹിനെയാണ് അനാഹത് വീഴ്ത്തിയത്. സ്‌കോര്‍ 11-3, 8-11, 11-4, 11-6.

Anahat Singh in match
വ്യാജ കരാർ കാണിച്ച് ലക്ഷങ്ങൾ തട്ടി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെട്ടിൽ; എഫ്ഐആർ

ടോപ് സീഡായി ടൂര്‍ണമെന്റ് കളിച്ച താരം അതിനൊത്ത മികവാണ് ഫൈനല്‍ വരെ പുറത്തെടുത്തത്. ചരിത്രത്തിലാദ്യമായി ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അനുപമ റെക്കോര്‍ഡിലേക്ക് താരത്തിനു ഒരു ജയം മാത്രം മതി. ഫൈനലില്‍ മറ്റൊരു ഈജിപ്ഷ്യന്‍ താരമായ റുഖിയ സലാമാണ് അനാഹതിന്റെ എതിരാളി.

Anahat Singh in match
ഇഷാന്‍ 81, തിലക് 60*; മികച്ച സ്കോർ ഉയർത്തി ഇന്ത്യ
Anahat Singh in match
വിനീഷ്യസ് ജൂനിയർ കൊൽക്കത്തയിൽ പന്ത് തട്ടും! ബ്രസീൽ ടീം ഇന്ത്യയിലേക്ക്?
Anahat Singh in match
ഓവർ സ്പീ‍ഡ്, പരിശോധിച്ചപ്പോൾ ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞു; ലോകകപ്പ് താരം പിടിയിൽ
Summary

Anahat Singh became the first Indian to reach the World Junior Squash Championships final since Joshna Chinappa in 2005 after defeating Egypt's Barb Sameh in the semifinal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com