Sports

മുടി മുറിക്കില്ല, അത് ബാഴ്‌സ പറഞ്ഞാലും ചെയ്യില്ല: ഗ്രീസ്മാന്‍ 

ബാഴ്‌സ ആരാധകരുടെ വിമര്‍ശനം കളിക്കളത്തിന് പുറത്തേക്കും, ഫ്രഞ്ച് താരത്തിന്റെ മുടിയിലേക്കും വരെ എത്തിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സ: ക്ലബ് ആവശ്യപ്പെട്ടാല്‍ പോലും മുടി മുറിക്കാന്‍ തയ്യാറല്ലെന്ന് ബാഴ്‌സ മുന്നേറ്റ നിര താരം ഗ്രീസ്മാന്‍. ബാഴ്‌സയിലേക്ക് എത്തിയതിന് ശേഷം മികവിലേക്ക് എത്താന്‍ ഗ്രീസ്മാന് കഴിഞ്ഞിരുന്നില്ല. ഇതിന്റെ പേരില്‍ ബാഴ്‌സ ആരാധകരുടെ വിമര്‍ശനം കളിക്കളത്തിന് പുറത്തേക്കും, ഫ്രഞ്ച് താരത്തിന്റെ മുടിയിലേക്കും വരെ എത്തിയിരുന്നു. 

കരിയറില്‍ ഉടനീളം നീളന്‍ മുടിയുമായാണ് ഗ്രീസ്മാന്‍ ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. 2019ല്‍ അത്‌ലറ്റിക്കോയില്‍ നിന്ന് ബാഴ്‌സയിലേക്ക് എത്തിയപ്പോഴും മുടി വളര്‍ത്തുന്നത് ഗ്രീസ്മാന്‍ തുടര്‍ന്നു. എന്നാല്‍ മോശം പ്രകടനത്തിന് ഗ്രീസ്മാന്റെ മുടിയേയും ബാഴ്‌സ ആരാധകര്‍ പഴിച്ചു.

അവര്‍ ആവശ്യപ്പെട്ടാലും ഞാന്‍ എന്റെ മുടി മുറിക്കില്ല. എന്റെ കുട്ടികളും ഭാര്യയും എന്നെ ഇങ്ങനെ കാണാനാണ് ആഗ്രഹിക്കുന്നത്. ബാഴ്‌സയിലേക്ക് എത്തിയത് മുതല്‍ ഞാന്‍ സംസാരിച്ചിട്ടില്ല. പിച്ചില്‍ മാത്രം സംസാരിക്കാനാണ് എനിക്ക് താത്പര്യം എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു.  

എന്നാല്‍ ഇന്ന് മതിയാക്കാം എന്ന് ഞാന്‍ പറയുന്നു. കാര്യങ്ങള്‍ ശരിയായി കാണേണ്ട സമയമാണ് ഇത്, ഗ്രീസ്മാന്‍ പറഞ്ഞു. സീസണില്‍ ബാഴ്‌സ എട്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് ഗ്രീസ്മാന്റെ പേരിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

ജസ്‌കിരാത് സിങ് രംഗിയോട് ഏറ്റുമുട്ടാൻ ഷാജി പാപ്പൻ; പെരുന്നാൾ കപ്പ് ആര് തൂക്കും ? ഈദ് റിലീസുകൾ

'സിമന്റ് പൂശാത്ത വീട്ടില്‍ വളര്‍ന്ന രമ്യ ഹരിദാസിന് ജീവിക്കാന്‍ ഒന്നര ലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട'

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

SCROLL FOR NEXT