ചിത്രം: ട്വിറ്റർ 
Sports

സഞ്ജുവിന് അര്‍ധ സെഞ്ച്വറി, മികച്ച സ്‌കോറിനായി ഇന്ത്യ പൊരുതുന്നു

അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ (22), സായ് സുദര്‍ശന്‍ (10), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്

Author : സമകാലിക മലയാളം ഡെസ്ക്

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍. മൂന്നാമതായി ബാറ്റിങിനു അവസരം കിട്ടിയ സഞ്ജു നാല് ഫോറുകള്‍ സഹിതം 50 റണ്‍സിലെത്തി. ഏകദിനത്തില്‍ മലയാളി സൂപ്പര്‍ താരത്തിന്റെ നാലാം അര്‍ധ സെഞ്ച്വറിയാണിത്. 

നിലവില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. 7 റണ്‍സുമായി തിലക് വര്‍മയാണ് സഞ്ജുവിനു കൂട്ടായി ക്രീസില്‍. 

അരങ്ങേറ്റക്കാരന്‍ രജത് പടിദാര്‍ (22), സായ് സുദര്‍ശന്‍ (10), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (21) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

രജത് മികച്ച രീതിയിലാണ് തുടങ്ങിയത്. താരാം 16 പന്തിലാണ് 22 റണ്‍സെടുത്തത്. മൂന്ന് ഫോറും ഒരു സിക്‌സും രജത് പറത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി