നോട്ടിങ്ഹാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും/ഫോട്ടോ: എപി 
Sports

നോട്ടിങ്ഹാമിലെ അര്‍ധ ശതകം; കപില്‍ ദേവ്, ഇമ്രാന്‍ ഖാന്‍ എന്നിവരുടെ നേട്ടത്തിനൊപ്പം രവീന്ദ്ര ജഡേജ

200 വിക്കറ്റും 2000 റണ്‍സും ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജ

Author : സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: 145-5 എന്ന നിലയില്‍ നിന്നാണ് 95 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് എന്ന സ്‌കോറിലേക്ക് കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ ഉയര്‍ത്തി കൊണ്ടുവന്നത്. ഇവിടെ അര്‍ധ ശതകം പൂര്‍ത്തിയാക്കിയ ജഡേജ ടെസ്റ്റില്‍ 2000 റണ്‍സ് എന്ന നേട്ടം പിന്നിട്ടു. 

200 വിക്കറ്റും 2000 റണ്‍സും ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജ. കപില്‍ ദേവ്, അശ്വിന്‍, അനില്‍ കുംബ്ലേ, ഹര്‍ഭജന്‍ സിങ് എന്നിവരുടെ നേട്ടത്തിനൊപ്പമാണ് ഇവിടെ രവീന്ദ്ര ജഡേജ എത്തിയത്. 

53 ടെസ്റ്റില്‍ നിന്നാണ് 2000 റണ്‍സും 200 വിക്കറ്റും ജഡേജ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തത്. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതമാണ് ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തിലെത്തിയത്. 42 ടെസ്റ്റുകള്‍ മാത്രമാണ് ഇതിനായി ഇംഗ്ലണ്ട് താരത്തിന് വേണ്ടി വന്നത്. 

50 ടെസ്റ്റില്‍ നിന്നാണ് കപില്‍ ദേവിന്റെ നേട്ടം. പാകിസ്ഥാന്റെ ഇമ്രാന്‍ ഖാനും 50 ടെസ്റ്റില്‍ നിന്ന് 200 വിക്കറ്റും 2000 റണ്‍സും കണ്ടെത്തി. 51 ടെസ്റ്റില്‍ നിന്നാണ് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ ഈ നേട്ടം സ്വന്തമാക്കിയത്. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സില്‍ 86 പന്തില്‍ നിന്നാണ് ജഡേജ 56 റണ്‍സ് നേടിയത്. എട്ട് ഫോറും ഒരു സിക്‌സും ഇവിടെ ജഡേജയുടെ ബാറ്റില്‍ നിന്ന് വന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി