പരിക്കേറ്റ സ്റ്റോക്സ് എക്സ്
Sports

ബെന്‍ സ്റ്റോക്‌സിന് പരിക്ക്; പരമ്പരയ്‌ക്കൊരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക

ഇംഗ്ലണ്ട്- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഈ മാസം 21 മുതല്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് ആശങ്ക. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പരിക്കാണ് ടീമിനു വേവലാതിയാകുന്നത്. പരമ്പരയില്‍ ക്യാപ്റ്റന്‍ കളിക്കുന്നത് സംശയത്തില്‍.

പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് ബെന്‍ സ്റ്റോക്‌സിനു വിനയായി മാറിയത്. ദി ഹണ്ട്രഡ് പോരാട്ടത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. നേര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് താരമാണ് ബെന്‍ സ്റ്റോക്‌സ്. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരായ മത്സരത്തിനിടെയാണ് പരിക്കു പറ്റിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മത്സരത്തില്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിനായി ഒപ്പണിങ് ഇറങ്ങിയത് ബെന്‍ സ്റ്റോക്‌സാണ്. എന്നാല്‍ താരം അധികം വൈകാതെ റിട്ടയേഡ് ഹര്‍ടായി ക്രീസ് വിട്ടു.

ഈ മാസം 21 മുതലാണ് ഇംഗ്ലണ്ട്- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. മാഞ്ചസ്റ്റാണ് വേദി. രണ്ടാം ടെസ്റ്റ് ഓഗസ് 29 മുതല്‍ ലോര്‍ഡ്‌സിലും മൂന്നാം ടെസ്റ്റ് സെപ്റ്റംബര്‍ 6 മുതല്‍ ഓവലിലും അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT