ഹംസ സലീം ദര്‍/ ട്വിറ്റർ 
Sports

22 സിക്‌സ്, 14 ഫോര്‍, വെറും 43 പന്തില്‍ അടിച്ചെടുത്തത് 193 റണ്‍സ്! (വീഡിയോ)

ടി10 ക്രിക്കറ്റില്‍ ടീം ഒരുമിച്ച് ഇത്രയും റണ്‍സെടുക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഒരു താരം ഒറ്റയ്ക്കു തന്നെ കൂറ്റന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ടി10 പോരാട്ടത്തില്‍ അമ്പരപ്പിക്കുന്ന ബാറ്റിങുമായി ഹംസ സലീം ദര്‍. യൂറോപ്യന്‍ ക്രിക്കറ്റ് പരമ്പരയിലാണ് ഈ റെക്കോര്‍ഡ് ബാറ്റിങ്. വെറും 43 പന്തില്‍ 193 റണ്‍സെടുത്താണ് താരം ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ടി10ലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായും ഇതു മാറി. 

ടി10 ക്രിക്കറ്റില്‍ ടീം ഒരുമിച്ച് ഇത്രയും റണ്‍സെടുക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഒരു താരം ഒറ്റയ്ക്കു തന്നെ കൂറ്റന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. താരത്തിന്റെ മിന്നല്‍ ബാറ്റിങ് ബലത്തില്‍ 257 റണ്‍സാണ് ടീം ഉയര്‍ത്തിയത്. 22 സിക്‌സും 14 ഫോറും സഹിതമായിരുന്നു ഹംസയുടെ ബാറ്റിങ്. താരം പുറത്താകാതെ നില്‍ക്കുകയും ചെയ്തു. 

സ്‌പെയിനില്‍ നടന്ന പോരാട്ടത്തില്‍ കാറ്റലുനിയ ജാഗ്വര്‍- സൊഹല്‍ ഹോസ്പിറ്റലെറ്റ് തമ്മിലുള്ള പോരാട്ടത്തില്‍ ശ്രദ്ധേയ സെഞ്ച്വറി. മത്സരത്തില്‍ സൊഹല്‍ 153 റണ്‍സിന്റെ തോല്‍വി വഴങ്ങി. അവരുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സില്‍ അവസാനിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT