രോഹിത് ശര്‍മ എക്‌സ്
Sports

'നടുറോഡില്‍ കാര്‍ നിര്‍ത്തി ആരാധികയ്ക്ക് ജന്മദിന ആശംസ'; രോഹിതിന്റെ വിഡിയോ വൈറല്‍

ആരാധിക താരത്തിന്റെ കാറിന് അരികിലേക്കെത്തി ഇന്ന് തന്റെ ജന്‍മദിനമാണെന്ന് പറഞ്ഞപ്പോഴാണ് രോഹിത് ആശംസകള്‍ നേര്‍ന്നത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാറില്‍ ഇരുന്ന് ആരാധികയ്ക്ക് ജന്മദിന ആശംസകള്‍ നേരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിഡിയോ വൈറല്‍. പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങവെയാണ് റോഡില്‍ കണ്ടുമുട്ടിയ ആരാധികയ്ക്ക് രോഹിത് ജന്മദിനം ആശംസിച്ചത്.

ആരാധിക താരത്തിന്റെ കാറിന് അരികിലേക്കെത്തി ഇന്ന് തന്റെ ജന്‍മദിനമാണെന്ന് പറഞ്ഞപ്പോഴാണ് രോഹിത് ആശംസകള്‍ നേര്‍ന്നത്. ഒപ്പംനിന്ന് ഫോട്ടോയുമെടുത്തു. മുംബൈയിലെ തിരക്കേറിയ റോഡിലും ആരാധകര്‍ക്കൊപ്പം ഫോട്ടോയെടുത്ത വിഡിയോ വൈറലായതോടെ രോഹിതിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തുവന്നു.

ന്യൂസിലാന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് രോഹിത് മുംബൈയില്‍ പരിശീലനം നടത്തുന്നത്. ടെസ്റ്റ് ടീമിലേക്കുള്ള ടീമിനെ ബിസിസിഐ ഈ ആഴ്ച പ്രഖ്യാപിക്കും. ഈമാസം 16ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യ-കിവീസ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് പൂനയിലും മൂന്നാമത്തേത് മുംബൈയിലാണ് നടക്കുക. തുടര്‍ന്ന് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ടീം ആസ്ത്രേലിയയിലേക്ക് പറക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

'അവർ ഓടിച്ചാടി കളിക്കട്ടെ', വേനൽ അവധി ആസ്വാദ്യകരമാക്കി കുട്ടികളുടെ മാനസിക ശാരീരികാരോഗ്യം മെച്ചപ്പെടുത്താം

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

SCROLL FOR NEXT