ഫോട്ടോ: ട്വിറ്റർ 
Sports

'പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കണം'- ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്?

'പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കണം'- ഹര്‍ഭജന്‍ സിങ് കോണ്‍ഗ്രസിലേക്ക്?

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് രാഷ്ട്രീയത്തിലേക്കെന്ന് അഭ്യൂഹം. ഹര്‍ഭജന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുമെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സമീപ കാലത്ത് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ധുവുമായി ഹര്‍ഭജന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. 

'എനിക്ക് പഞ്ചാബിനായി ഇനി പ്രവര്‍ത്തിക്കണമെന്ന് വലിയ ആഗ്രഹമുണ്ട്. അത് രാഷ്ട്രീയത്തിലൂടെ ആണെങ്കില്‍ അങ്ങനെ, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍. എല്ലാ പാര്‍ട്ടിയിലും എനിക്ക് പരിചയമുള്ള ഒട്ടേറെ നേതാക്കളുണ്ട്. ഏത് പാര്‍ട്ടിയില്‍ ചേരുകയാണെങ്കിലും അത് പ്രഖ്യാപിക്കും. ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല'- ഹര്‍ഭജന്‍ വ്യക്തമാക്കി. 

'നിറയെ സാധ്യതകള്‍ തുറന്നിടുന്ന ചിത്രം. തിളങ്ങുന്ന താരമായ ഭാജിക്കൊപ്പം'- എന്ന കുറിപ്പോടെ സിദ്ധു ഹര്‍ഭജനൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച ഭാജി പഞ്ചാബിനെ സേവിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. 

അതിനിടെ ഹര്‍ഭജന്‍ ബിജെപിയില്‍ ചേരുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ താരം തള്ളി. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു