ഹര്‍ദിക് പാണ്ഡ്യ, വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ 
Sports

ബൗള്‍ ചെയ്യാതെ ഹര്‍ദിക്; ടീമില്‍ എടുത്തത് എന്ത് ഉദ്ദേശത്തിലെന്ന് സെലക്ടര്‍മാര്‍ പറയണം; മുന്‍ താരങ്ങളുടെ വിമര്‍ശനം

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രമാണോ ഹര്‍ദിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്ന ചോദ്യമാണ് ഉയരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ പതിനാലാം സീസണ്‍ മത്സരങ്ങള്‍ യുഎഇയില്‍ പുനരാരംഭിച്ചതിന് ശേഷം ഒരു ഓവര്‍ പോലും മുംബൈക്ക് വേണ്ടി എറിയാതെ ഹര്‍ദിക് പാണ്ഡ്യ. ഇതോടെ ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാത്രമാണോ ഹര്‍ദിക്കിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത് എന്ന ചോദ്യമാണ് ഉയരുന്നത്. 

ഹര്‍ദിക്ക് ബൗള്‍ ചെയ്യാത്തത് ഇന്ത്യക്ക് വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിച്ച് എത്തുകയാണ് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പിലെ ആശങ്ക ഹര്‍ദിക് ആണെന്ന് ഗംഭീര്‍ പറയുന്നു. 

ഇപ്പോള്‍ എന്നെ സംബന്ധിച്ച് ഹര്‍ദിക് ഒരു വണ്‍ ഫോര്‍മാറ്റ് താരം മാത്രമാണ്. വൈറ്റ്‌ബോള്‍ ക്രിക്കറ്റില്‍ മാത്രമാണ് കളിക്കുന്നത്. അവിടെ ബൗളിങ് കൂടി ചെയ്യാതെ നില്‍ക്കുന്ന സാഹചര്യത്തിലും ഹര്‍ദിക്കിനെ ട്വന്റി20 ടീമില്‍ ഉള്‍പ്പെടുത്തി. ട്വന്റി20 ലോകകപ്പില്‍ തന്റെ നാല് ഓവര്‍ ഹര്‍ദിക് എറിയുമോ എന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കണം എന്നും ഗംഭീര്‍ പറഞ്ഞു. 

ഓള്‍റൗണ്ടറായാണ് ഹര്‍ദിക്കിനെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് സുനില്‍ ഗാവസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ആറാമതോ ഏഴാമതോ ബാറ്റിങ്ങിന് ഇറങ്ങിയിട്ട് ബൗള്‍ ചെയ്യാന്‍ തയ്യാറല്ലെങ്കില്‍ അത് ക്യാപ്റ്റന് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാക് സന്ദര്‍ശനം ഫലപ്രദമെന്ന് ഇറാന്‍; യുഎസ് പ്രതിനിധി സംഘത്തിന്റെ ഇസ്ലാമബാദ്‌ യാത്ര റദ്ദാക്കിയെന്ന് ട്രംപ്; ചര്‍ച്ച നടക്കില്ല

കാണാനില്ലെന്ന് പരാതി, തിരച്ചിലിനിടെ യുവാവിനെയും യുവതിയെയും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങി; ഇരുപതുകാരിക്ക് പാമ്പു കടിയേറ്റു

വീണ്ടും വൈഭവ് ഷോ...; 36 പന്തില്‍ നൂറടിച്ചു, വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി

വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ക്രിസ്ത്യന്‍ മിഷനറിമാര്‍ പണം പിന്‍വലിച്ചു; ഇഡി അന്വേഷണം മാവോയിസ്റ്റ് മേഖലകളിലേക്ക്

SCROLL FOR NEXT