ഹർദിക് പാണ്ഡ്യ, വെയ്ൻ പാർനെൽ 
Sports

ഹാർദിക്കിനെ ക്ലീൻ ബൗൾഡാക്കി, പിന്നാലെ കൈകൾ കൊണ്ട് 'ഹൃദയം'; വൈറലായി വെയ്ൻ പാർനെൽ 

ഹർദിക് പാണ്ഡ്യയെ ദക്ഷിണാഫ്രിക്കൻ താരം വെയ്ൻ പാർനെൽ പുറത്താക്കിയപ്പോഴായിരുന്നു അത്

സമകാലിക മലയാളം ഡെസ്ക്

ക്ഷിണാഫ്രിക്കയ്ക്കെതിരെ തുടരെ പരാജയം ഏറ്റുവാങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ രണ്ട് കളിയിലും തോറ്റത് ഇന്ത്യൻ ആരാധകരെ നിരാശരാക്കി. എന്നാൽ തോറ്റ മത്സരത്തിലും ക്രിക്കറ്റ് പ്രേമികളെ സന്തോഷിപ്പിച്ച ഒരു മുഹൂർത്തം അരങ്ങേറി. ഹർദിക് പാണ്ഡ്യയെ ദക്ഷിണാഫ്രിക്കൻ താരം വെയ്ൻ പാർനെൽ പുറത്താക്കിയപ്പോഴായിരുന്നു അത്. 

12 പന്തിൽ നിന്ന് ഒൻപത് റൺസ് മാത്രമെടുത്ത ഹാർദികിനെ മികച്ച പന്തിലൂടെ വെയ്ൻ പാർനെൽ ക്ലീൻ ബൗൾഡാക്കി. ക്രീസ് വിട്ട ഹർദിക്കിന് വെയ്ൻ പാർനെൽ നൽകിയ യാത്രയയപ്പാണ് വൈറലായത്. പാർനെൽ തന്റെ കൈകൾ കൊണ്ട് 'ഹൃദയം' എന്ന അടയാളം കാണിച്ചതാണ് എല്ലാവരുടെയും മനംകവർന്നത്. 

നാല് വിക്കറ്റിനാണ് രണ്ടാം ട്വന്റി 20യിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ 148 റൺസിനൊതുക്കിയ ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ ലക്ഷ്യം കണ്ടു. ഹെൻ റിച്ച് ക്ലാസനാണ് (81) ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 2-0ന് മുന്നിലെത്തി. ഇന്ത്യയ്ക്ക് ഇനി പരമ്പര സ്വന്തമാക്കണമെങ്കിൽ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT