ഫോട്ടോ: ട്വിറ്റർ 
Sports

ഹര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തുന്നു, അഫ്ഗാനെതിരെ കളിച്ചേക്കും? 

ജനുവരി 11, 14, 17 തീയതികളിലാണ് അഫ്ഗാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ കളിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പിനിടെ പരിക്കേറ്റ് പുറത്തായ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്താന്‍ തയ്യാറെടുക്കുന്നു. താരം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യന്‍ കുപ്പയത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ജനുവരി 11, 14, 17 തീയതികളിലാണ് അഫ്ഗാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ കളിക്കുന്നത്. ഹര്‍ദികിന്റെ അഭാവത്തില്‍ നിലവില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടി20 ടീമിനെ നയിക്കുന്നത്. 

ഹര്‍ദികിന്റെ പരിക്ക് സംബന്ധിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ടെന്നു ബിസിസിഐ സെക്രട്ടറി ജെയ് ഷാ വ്യക്തമാക്കി. പാണ്ഡ്യ നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. അഫ്ഗാനെതിരായ പരമ്പരയിലേക്ക് താരത്തെ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഹര്‍ദിക് നിലവില്‍ ഐപിഎല്ലില്‍ തന്റെ പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിന്റെ നായക സ്ഥാനത്തു നിന്നാണ് താരത്തെ മുംബൈ വീണ്ടും സ്വന്തം പാളയത്തിലേക്ക് റാഞ്ചിയത്. 

ലോകകപ്പിനു പിന്നാലെ കാലിനു പരിക്കേറ്റ് പേസര്‍ മുഹമ്മദ് ഷമിയും വിശ്രമത്തിലാണ്. താരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ നിന്നു ഒഴിവാക്കിയിരുന്നു. താരം ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിരിച്ചെത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT