Hardik Pandya x
Sports

ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുന്നു; ബറോഡയ്ക്കായി ടി20 കളിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഓള്‍റൗണ്ടര്‍ കളിക്കാനിറങ്ങും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പരിക്കേറ്റ് ഏറെ നാളായി വിശ്രമിക്കുന്ന ഹര്‍ദിക് പാണ്ഡ്യ ക്രിക്കറ്റ് പോരാട്ടങ്ങളിലേക്ക് മടങ്ങിയെത്തുന്നു. താരം സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടം കളിക്കും. ബറോഡയ്ക്കായാണ് ഹര്‍ദിക് ഇറങ്ങുന്നത്.

നാളെ ഗുജാറത്തിനെതിരായ പോരാട്ടത്തില്‍ ഓള്‍റൗണ്ടര്‍ കളിക്കും. ഈ മാസം നാലിന് പഞ്ചാബിനെതിരായ പോരാട്ടത്തിലും കളിക്കും.

സ്‌പെറ്റംബറില്‍ ഏഷ്യാ കപ്പ് പോരാട്ടത്തിനിടെയാണ് ഹര്‍ദികിനു പരിക്കേറ്റത്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കുള്ള ടീമുകളില്‍ താരം ഉള്‍പ്പെട്ടിരുന്നില്ല. ഇടത് തുടയ്‌ക്കേറ്റ പരിക്കാണ് വില്ലനായത്.

വരുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടുള്ള തിരിച്ചുവരവാണ് താരം മുന്നില്‍ കാണുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങി ടി20 ടീമില്‍ സ്ഥാനമുറപ്പിക്കുകയാണ് ഹര്‍ദികിന്റെ മുന്നിലുള്ള വെല്ലുവിളി.

Hardik Pandya's long injury layoff is set to end with his return for Baroda in the Syed Mushtaq Ali Trophy. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്

രാഹുൽ കേക്ക് മുറിച്ചു, ആഘോഷിക്കാൻ ഇല്ലെന്ന് കോഹ്‍ലി; ​തീരാതെ ​ഗംഭീർ, രോഹിത് ചർച്ച! (വിഡിയോ)

ശ്രദ്ധിക്കണേ, സീബ്രാ ലൈനില്‍ ചീറി പായരുത്; ഡ്രൈവര്‍മാരോട് കേരള പൊലീസ്

'വോട്ട് കൊടിയ പാപമാണെന്ന വാദം ഇപ്പോഴില്ലേ?' ജമാഅത്തെ ഇസ്ലാമിയോട് പത്ത് ചോദ്യങ്ങളുമായി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്

രാഹുൽ ഈശ്വർ ജയിലിൽ; രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെട്ടത് നടിയുടെ കാറിൽ? മുഖ്യമന്ത്രിയ്ക്ക് ഇഡി നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT