ഹര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ/ഫയല്‍ ചിത്രം 
Sports

ഹര്‍ദിക് പാണ്ഡ്യയുടേയും ക്രുനാലിന്റേയും പിതാവ് അന്തരിച്ചു

ബറോഡയ്ക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇനിയുള്ള മത്സരങ്ങള്‍ ക്രുനാല്‍ കളിക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയുടേയും ക്രുനാല്‍ പാണ്ഡ്യയുടേയും പിതാവ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 

ഏകദിന പരമ്പരയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ നിന്ന് ഹര്‍ദിക് നാട്ടില്‍ എത്തിയിരുന്നു. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയെ നയിക്കുകയാണ് ക്രുനാല്‍. പിതാവിന്റെ വിയോഗത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ക്കൊപ്പം ചേരാനായി ക്രുനാല്‍ ബയോ ബബിളില്‍ നിന്ന് പുറത്തു വന്നു. 

ബറോഡയ്ക്ക് വേണ്ടി സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇനിയുള്ള മത്സരങ്ങള്‍ ക്രുനാല്‍ കളിക്കില്ല. സീസണില്‍ മൂന്ന് മത്സരങ്ങളിലാണ് ക്രുനാല്‍ ബറോഡയെ നയിച്ചത്. നാല് വിക്കറ്റും സ്വന്തമാക്കി. ഉത്തരാഖണ്ഡിന് എതിരെ ആദ്യ മത്സരത്തില്‍ ക്രുനാല്‍ 76 റണ്‍സും നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സാലോജിക് കേസ്: പിണറായിക്കെതിരെ കേസ് എടുക്കാമെന്ന് ഹൈക്കോടതി

അയൽവാസിയെ വെടിവെച്ച കേസ്; പ്രതിയുടെ സംരക്ഷണയിലുണ്ടായിരുന്ന കുതിരകളെ ഏറ്റെടുക്കാൻ കോർപ്പറേഷൻ

'ഡൈ ചെയ്യുന്നത് നിർത്തി, എനിക്ക് ബോറടിച്ചു തുടങ്ങി'; സോൾട്ട് ആൻഡ് പെപ്പർ ലുക്കിലെത്തി ആമിർ ഖാൻ

Bypoll results LIVE | തമിഴ്നാട്ടിൽ TVKയും AIADMKയും ഒപ്പത്തിനൊപ്പം, ബം​ഗാളിലും പുതുച്ചേരിയിലും എൻഡിഎയ്ക്ക് ലീഡ്

വിമാന യാത്രക്കാരുടെ പോക്കറ്റ് കീറും, ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; ആഭ്യന്തര സർവീസിന് 1,200 രൂപ വരെ കൂടും