ഫോട്ടോ: ട്വിറ്റർ 
Sports

ഹെല്‍മറ്റ്, പാഡ്, ​ഗ്ലൗസ് ഒന്നുമില്ലാതെ ക്രീസിലേക്ക്! ബിഗ് ബാഷില്‍ ചിരി പടര്‍ത്തി ഹാരിസ് റൗഫ് (വീഡിയോ)

അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ മാര്‍ക് സ്റ്റെക്റ്റീ പുറത്തായതിനു പിന്നാലെയാണ് ഹാരിസ് ഇറങ്ങിയത്. ഇന്നിങ്‌സില്‍ ശേഷിക്കുന്നത് ഒരു പന്ത് മാത്രവും

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബിഗ് ബാഷ് ടി20 ലീഗില്‍ അമ്പരപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത് പാകിസ്ഥാന്‍ താരം ഹാരിസ് റൗഫ്. മെല്‍ബണ്‍ സ്റ്റാര്‍സ്- സിഡ്‌നി തണ്ടര്‍ പോരാട്ടത്തിനിടെയാണ് സംഭവങ്ങള്‍. 

മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമായ ഹാരിസ് ഇന്നിങ്‌സിലെ അവസാന ഓവര്‍ ബാറ്റ് ചെയ്യാനെത്തിയത് ഹെല്‍മറ്റും, ഗ്ലൗ, പാഡുകള്‍ എന്നിവയൊന്നുമില്ലാതെ! ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു. 

അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ മാര്‍ക് സ്റ്റെക്റ്റീ പുറത്തായതിനു പിന്നാലെയാണ് ഹാരിസ് ഇറങ്ങിയത്. ഇന്നിങ്‌സില്‍ ശേഷിക്കുന്നത് ഒരു പന്ത് മാത്രവും. അവസാന പന്ത് നേരിടേണ്ടത് ഹാരിസ് ആയിരുന്നില്ല. ലിയാം ഡോവ്‌സനായിരുന്നു. നോണ്‍ സ്‌ട്രൈക്കില്‍ നില്‍ക്കുക മാത്രമായിരുന്നു ഹാരിസിന്റെ ദൗത്യം. ഇതോടെയാണ് താരം ഹെല്‍മറ്റും ഗ്ലൗസും പാഡുമൊന്നുമില്ലാതെ താരം ഇറങ്ങിയത്. 

പിന്നീട് താരം ഹെല്‍മറ്റും ഗ്ലൗസുും ധരിച്ചു. അപ്പോഴും പാഡൊന്നും കെട്ടാന്‍ മിനക്കെട്ടില്ല. അവസാന പന്തില്‍ ഡോവ്‌സനെ പുറത്താക്കിയതിനാല്‍ താരത്തിനു ഒരു റണ്ണിനായി പോലും ഓടേണ്ടിയും വന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ടില്‍ തന്നെ; എസിയുടെ താപനില 25ഡിഗ്രിക്ക് മുകളിലാക്കണം; അലങ്കാരവിളക്കുകള്‍ വേണ്ട; പവര്‍ കട്ട് ഒഴിവാക്കാനാകാത്ത സാഹചര്യമെന്ന് മന്ത്രി

കാസർകോട് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഒൻപത് വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

'രാഷ്ട്രീയത്തിലേക്ക് വരണമെന്ന് പറഞ്ഞ് നിങ്ങളെ ആരും വിളിക്കുന്നതല്ല, പവൻ കല്യാണിനെപ്പോലുള്ളവർ വന്നപ്പോൾ ചീത്തപ്പേരായി; വിജയ് വന്നപ്പോൾ...'

'മടങ്ങിവരുമ്പോള്‍ ലോകത്തെ മികച്ച അഭിഭാഷകരെയും ഒപ്പം കൂട്ടിക്കോളൂ'; ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിനെ വെല്ലുവിളിച്ച് ബംഗ്ലാദേശ്

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഈ സൈറ്റുകളിൽ ഫലം അറിയാം