Harjas Singh x
Sports

35 സിക്‌സും 14 ഫോറും, വെറും 141 പന്തില്‍ 314 റണ്‍സ്! ഓസ്ട്രേലിയൻ മണ്ണിൽ 'തീ പടർത്തി' ഇന്ത്യൻ വംശജന്റെ ബാറ്റിങ്

റെക്കോര്‍ഡുകള്‍ സ്ഥാപിച്ച് 20കാരന്റെ അമ്പരപ്പിക്കുന്ന പ്രകടനം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യന്‍ വംശജന്റെ അമ്പരപ്പിക്കുന്ന വെടിക്കെട്ട് ബാറ്റിങ്. പരിമിത ഓവര്‍ ഗ്രേഡ് ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജനായ 20കാരന്‍ ഹര്‍ജാസ് സിങാണ് അവിസ്മരണീയ ബാറ്റിങുമായി കളം വാണത്. 35 കൂറ്റന്‍ സിക്‌സുകളും 14 ഫോറും സഹിതം വെറും 141 പന്തില്‍ ഹര്‍ജാസ് അടിച്ചെടുത്തത് 314 റണ്‍സ്! വെസ്റ്റേണ്‍ സബര്‍ബ്‌സിനായി കളത്തിലെത്തിയ താരം തല്ലി വശം കെടുത്തിയത് സിഡ്‌നി ക്രിക്കറ്റ് ക്ലബ് ബൗളര്‍മാരെ.

താരത്തിന്റെ ബാറ്റിങ് പ്രകടനം ഓസ്‌ട്രേലിയന്‍ ഗ്രേഡ് ക്രിക്കറ്റ് പോരാട്ടത്തില്‍ പുതിയ റെക്കോര്‍ഡുകളും സ്ഥാപിച്ചു. ഗ്രേഡ് ലെവല്‍ ക്രിക്കറ്റ് പോരാട്ടത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമായി ഹര്‍ജല്‍ മാറി.

ദ്വിദിന പോരാട്ടത്തില്‍ വെസ്‌റ്റേണ്‍ സബര്‍ബ്‌സിനായി തന്നെ ബോബ് സിംപ്‌സന്റെ റെക്കോര്‍ഡാണ് ഹര്‍ജസ് പഴങ്കഥയാക്കിയത്. 229 റണ്‍സായിരുന്നു ബോബ് നേടിയത്. സിഡ്‌നി ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ നേടുന്ന മൂന്നാമത്തെ താരമായും ഹര്‍ജല്‍ മാറി. 1903ല്‍ 335 റണ്‍സ് നേടിയ വിക്ടര്‍ ട്രംപറെ പേരിലാണ് റെക്കോര്‍ഡ്. രണ്ടാം സ്ഥാനത്ത് 2007ല്‍ 321 റണ്‍സടിച്ച ഫില്‍ ജാക്വസും.

74 പന്തിലാണ് ഹര്‍ജല്‍ സെഞ്ച്വറിയിലെത്തിയത്. അടുത്ത 214 റണ്‍സിലെത്താന്‍ വേണ്ടി വന്നത് 67 പന്തുകള്‍ മാത്രം. ഈ വര്‍ഷമാദ്യം അണ്ടര്‍ 19 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയയ്ക്ക് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരം കൂടിയാണ് ഹര്‍ജല്‍.

Harjas Singh, a 20-year-old Australian batter of Indian origin, smashed 314 runs from just 141 balls in a 50-over game.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍

ആരുമറിയാതെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് എങ്ങനെ എക്‌സിറ്റ് ആകാം?

Kottayam IIIT : അസിസ്റ്റന്റ് പ്രൊഫസർ, ഡെപ്യൂട്ടി രജിസ്ട്രാർ, പ്ലംബർ തുടങ്ങി നിരവധി ഒഴിവുകൾ

SCROLL FOR NEXT