അംപയറുടെ നടപടിയെ ചോദ്യം ചെയ്യുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് എക്സ്
Sports

'റണ്‍ ഔട്ട്' ആയപ്പോള്‍ ഡെഡ് ബോള്‍; അംപയറുടെ നടപടിക്കെതിരെ ഇന്ത്യന്‍ താരങ്ങള്‍; വിവാദം

മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു വിവാദ പുറത്താകലും അമ്പയറുടെ അസാധാരണ നടപടിയും.

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ- ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ കിവീസ് താരം അമേലിയ കേര്‍ റണ്‍ ഔട്ടായതിനെ ചൊല്ലി വിവാദം. മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു വിവാദ പുറത്താകലും അമ്പയറുടെ അസാധാരണ നടപടിയും. ഔട്ടാണെന്ന് മനസിലാക്കി അമേലിയ ഗ്രൗണ്ട് വിടാനൊരുങ്ങമ്പോള്‍ അംപയര്‍മാര്‍ പന്ത് ഡെഡ് ബോള്‍ വിളിച്ചതോടെ താരം ക്രീസില്‍ തുടര്‍ന്നു. മത്സരത്തില്‍ ഇന്ത്യ 58 റണ്‍സിന് തോറ്റു.

അംപയറുടെ നടപടിയെ ചോദ്യം ചെയ്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീതും പരിശീലകന്‍ മസുംദാറും രംഗത്തെത്തിയത് കളിക്കളത്തിലും പുറത്തും വലിയ വാദപ്രതിവാദത്തിന് കാരണമായി.

മത്സരത്തിന്റെ പതിനാലാം ഓവര്‍ ഇന്ത്യക്കായി ബൗള്‍ ചെയ്തത് സ്പിന്നര്‍ ദീപ്തി ശര്‍മ. അവസാന പന്തില്‍ സിംഗിള്‍ വഴങ്ങി ഓവര്‍ പൂര്‍ത്തിയാക്കി അംപയറിന്റെ കൈയില്‍ നിന്ന് തൊപ്പിയും തിരികെ വാങ്ങി ദീപ്തി നടക്കുന്നതിനിടെ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ രണ്ടാം റണ്ണിനായി ഓടുന്നു. അടുത്ത ഓവര്‍ ആരെ ഏല്‍പ്പിക്കുമെന്ന് ആലോചിക്കുകയായിരുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് അപകടം മനസിലാക്കി ഉടന്‍ തന്നെ പന്ത് വിക്കറ്റ് കീപ്പര്‍ക്ക് നല്‍കി. ഞൊടിയിടല്‍ കീപ്പര്‍ റിച്ച ഘോഷ് റണ്‍ഔട്ടാക്കി. ഔട്ട് ആയതോടെ അമേലിയ ഗ്രൗണ്ട് വിടാന്‍ ഒരുങ്ങുകയും ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നതിനിടെയാണ് അംപയര്‍ ഡെഡ് ബോള്‍ വിളിച്ചത്.

തുടര്‍ന്ന് അമേലിയ ക്രീസില്‍ തിരികെയെത്തി. അംപയറുടെ നടപടിക്കെതിരെ ക്യാപ്റ്റന്‍ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. അംപയറുടെ നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളില്‍ അന്വേഷണം?; അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി

ജനകീയ സമരം വിജയം കണ്ടു; കുമ്പള ആരിക്കാടി ടോള്‍ പ്ലാസ നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

COMEDK UGET 2026: കർണാടക എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു, മാർച്ച് 16 വരെ അപേക്ഷിക്കാം

മണിപ്പൂരില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

ദുബൈയിൽ എയർ ടാക്സിയും ഡ്രൈവറില്ലാ കാറുകളും വരുന്നു, ഈ വർഷം മുതൽ പ്രവർത്തനം ആരംഭിക്കുക ലക്ഷ്യം

SCROLL FOR NEXT