Harmanpreet Kaur x
Sports

ബെയ്റ്റ്സ്, എല്ലിസ് പെറി, മിതാലി... എല്ലാവരും പിന്നിൽ! ആ റെക്കോർഡ് ഹർമൻപ്രീതിന് സ്വന്തം; ഇന്ത്യൻ ക്യാപ്റ്റന് ചരിത്ര നേട്ടം

അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ അനുപമ റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമായി ഹര്‍മന്‍പ്രീത് മാറി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ കളിക്കാനിറങ്ങിയാണ് ഹര്‍മന്‍പ്രീത് അപൂര്‍വ നേട്ടത്തിലെത്തിയത്.

താരത്തിന്റെ കരിയറിലെ 356ാം മത്സരമായിരുന്നു ഇത്. ന്യൂസിലന്‍ഡ് താരം സുസി ബെയ്റ്റ്‌സിന്റെ റെക്കോര്‍ഡാണ് ഹര്‍മന്‍പ്രീത് കൗര്‍ പഴങ്കഥയാക്കിയത്. സുസി ബെയ്റ്റ്‌സ് 355 അന്താരാഷ്ട്ര മത്സരങ്ങളാണ് കളിച്ചത്.

189 ടി20 പോരാട്ടങ്ങള്‍, 161 ഏകദിന പോരാട്ടങ്ങള്‍, 6 ടെസ്റ്റ് മത്സരങ്ങളാണ് ഹര്‍മന്‍പ്രീത് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ 4409 റണ്‍സും ടി20യില്‍ 3784 റണ്‍സും ടെസ്റ്റില്‍ 200 റണ്‍സും ഹര്‍മന്‍പ്രീത് നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 7 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറികളും. ടി20യില്‍ 15 അര്‍ധ ശതകങ്ങളും ഒരു സെഞ്ച്വറിയും നേട്ടം. ടെസ്റ്റില്‍ ഒരു അര്‍ധ സെഞ്ച്വറി.

ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച വനിതാ താരങ്ങള്‍

ഹര്‍മന്‍പ്രീത് കൗര്‍ (ഇന്ത്യ): 356 മത്സരങ്ങള്‍

സുസി ബെയ്റ്റ്‌സ് (ന്യൂസിലന്‍ഡ്): 355 മത്സരങ്ങള്‍

എല്ലിസ് പെറി (ഓസ്‌ട്രേലിയ): 350 മത്സരങ്ങള്‍

മിതാലി രാജ് (ഇന്ത്യ): 333 മത്സരങ്ങള്‍

ചര്‍ലോട് എഡ്വേര്‍ഡ്‌സ് (ഇംഗ്ലണ്ട്): 309 മത്സരങ്ങള്‍

Harmanpreet Kaur became the most-capped player in women's international cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെത്തെ കാര്യം ഇപ്പോള്‍ പറയാന്‍ പറ്റില്ല; ഒരു യുഡിഎഫ് നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല; രാജി സ്വന്ത ഇഷ്ടപ്രകാരം'

'പഠിക്കാൻ പോയാൽ കളിയിൽ ശ്രദ്ധ പോകും'; വൈഭവ് പത്താം ക്ലാസ് പരീക്ഷയെഴുതാത്തത്തിന്റെ കാരണം വെളിപ്പെടുത്തി പിതാവ്

ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞ് കഴിക്കാം താറാവ് മുട്ട

'വാക്കുകളിലൂടെ മാത്രമല്ല അല്ലാതെയും വിവേചനമുണ്ടായി'; ബോളിവുഡിൽ നിന്ന് നേരിട്ട ദുരനുഭവം പറഞ്ഞ് റെജീന

മകള്‍ പോയതിന്റെ വേദന; സംഗീതത്തിലേക്ക് തിരികെ വരണമെന്നില്ലായിരുന്നു; വീണ്ടും പാടാന്‍ കാരണമായത് ആ വാക്കുകള്‍: കെഎസ് ചിത്ര

SCROLL FOR NEXT