ഫോട്ടോ: ട്വിറ്റർ 
Sports

406 റണ്‍സും 15 വിക്കറ്റും; വരും സീസണിലും ഹര്‍മന്‍പ്രീത് മെല്‍ബണ്‍ റെനെഗേഡ്‌സില്‍

കഴിഞ്ഞ സീസണില്‍ റെനെഗേഡ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും സ്വന്തമാക്കി ഓള്‍റൗണ്ട് മികവ് പ്രകടിപ്പിച്ച താരമാണ് ഹര്‍മന്‍പ്രീത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വനിതാ ബിഗ് ബാഷ് ലീഗിന്റെ വരുന്ന സീസണിലും കളിക്കാനിറങ്ങും. തുടര്‍ച്ചയായി രണ്ടാം സീസണിലും മെല്‍ബണ്‍ റെനെഗേഡ്‌സിനായാണ് താരം കളിക്കുക. 

കഴിഞ്ഞ സീസണില്‍ റെനെഗേഡ്‌സിനായി ഏറ്റവും കൂടുതല്‍ റണ്‍സും വിക്കറ്റും സ്വന്തമാക്കി ഓള്‍റൗണ്ട് മികവ് പ്രകടിപ്പിച്ച താരമാണ് ഹര്‍മന്‍പ്രീത്. സീസണില്‍ ടീമിനായി 406 റണ്‍സും 15 വിക്കറ്റുകളുമാണ് താരം സ്വന്തമാക്കിയത്. 18 സിക്‌സുകളും താരം ടൂര്‍ണമെന്റില്‍ പറത്തി. 

റെനെഗേഡ്‌സിനായി തന്നെ കളിക്കാനിറങ്ങുന്നതിന്റെ ആകാംക്ഷയിലാണ് താനെന്ന് ഹര്‍മന്‍പ്രീത് പ്രതികരിച്ചു. കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായപ്പോള്‍ ആസ്വദിച്ച് കളിക്കാനായി. മികച്ച ക്രിക്കറ്റ് കളിക്കാന്‍ അന്ന് സാധിച്ചു. ടീമെന്ന നിലയില്‍ സഹ താരങ്ങള്‍ പരസ്പരം നല്ല പിന്തുണ നല്‍കിയാണ് കളിച്ചതെന്നും 33കാരിയായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21