വീഡിയോ ദൃശ്യം 
Sports

വിചിത്ര രീതിയില്‍ പുറത്തായി ഹര്‍മന്‍പ്രീത് കൗര്‍; ടീമില്‍ നിന്ന് ഒഴിവാക്കണം എന്ന മുറവിളി ശക്തം 

ഓഫ് ബ്രേക്ക് ബൗളറായ ഫ്രാന്‍സെസ് മക്കേയുടെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്ക് വന്ന ഹര്‍മന്‍പ്രീത് പന്ത് പുഷ് ചെയ്ത് ഇട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ക്യൂന്‍സ് ലാന്‍ഡ്: ഫോം കണ്ടെത്താനാവാതെ വലയുകയാണ് ഇന്ത്യന്‍ ബാറ്റര്‍ ഹര്‍മന്‍പ്രീത് കൗര്‍. അതിനിടയില്‍ മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിന് എതിരെ ഹര്‍മന്‍ പുറത്തായത് വിചിത്രമായ രീതിയില്‍. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 28ാം ഓവറിലാണ് സംഭവം. ഓഫ് ബ്രേക്ക് ബൗളറായ ഫ്രാന്‍സെസ് മക്കേയുടെ ഡെലിവറിയില്‍ ട്രാക്കിന് പുറത്തേക്ക് വന്ന ഹര്‍മന്‍പ്രീത് പന്ത് പുഷ് ചെയ്ത് ഇട്ടു. പന്ത് തിരികെ ബൗളറുടെ നേരെ എത്തി. 

എന്നാല്‍ പന്ത് ന്യൂസിലന്‍ഡ് ബൗളര്‍ തിരികെ സ്റ്റംപിന് നേരെ എറിഞ്ഞു. പന്ത് സ്റ്റംപ് തൊടുമ്പോള്‍ ഹര്‍മന്‍ ക്രീസിന് പുറത്തും. ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം സംപ്രേഷണം ചെയ്യുന്ന ആമസോണ്‍ പ്രൈം ആണ് ഹര്‍മന്റെ വിക്കറ്റ് വീണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. 

പറയാന്‍ 2017ലെ 171 റണ്‍സ് മാത്രം

സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഹര്‍മന്‍പ്രീതിന്റെ ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 2017ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ 171 റണ്‍സ് കണ്ടെത്തിയതിന് ശേഷം മികച്ച ഇന്നിങ്‌സുകളൊന്നും ഹര്‍മനില്‍ നിന്ന് വന്നിട്ടില്ല എന്നതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്. 

ഇന്ത്യക്ക് വേണ്ടി 109 ഏകദിനമാണ് ഇതുവരെ ഹര്‍മന്‍പ്രീത് കളിച്ചത്. നേടിയത് 2588 റണ്‍സ്. 34.0 ആണ് ബാറ്റിങ് ശരാശരി. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറിന് ഇനി ടീമില്‍ സ്ഥാനം നിലനിര്‍ത്തുക എന്നത് വലിയ വെല്ലുവിളിയാവും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT