ഹര്‍ഷിത് റാണ എഎൻഐ
Sports

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഹര്‍ഷിത് റാണയും; മുംബൈയില്‍ അരങ്ങേറ്റം കുറിച്ചേക്കും

നവംബര്‍ ഒന്നിന് മുംബൈ വാംഖഡെയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റവുമായി സെലക്ടര്‍മാര്‍. വലംകയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ടീമില്‍ ഉള്‍പ്പെടുത്തി. റാണ മൂന്നാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ഒന്നിന് മുംബൈ വാംഖഡെയിലാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

ഐപിഎലില്‍ ഗൗതം ഗംഭീര്‍ മെന്ററായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു ഹര്‍ഷിത് റാണ. കൊല്‍ക്കത്ത കിരീടം ചൂടിയ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 19 വിക്കറ്റുമായി റാണ തിളങ്ങിയിരുന്നു. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നല്‍കിയാകും റാണയെ കളത്തിലിറക്കുകയെന്നാണ് സൂചന.

ഇന്ത്യന്‍ ടീമിന്റെ റിസര്‍വ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഹര്‍ഷിത് റാണയെ ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കാന്‍ ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. ഇതിനുശേഷമാണ് മൂന്നാം ടെസ്റ്റിനായി റാണയെ തിരികെ ടീമിലേക്ക് വിളിച്ചത്. അടുത്തു നടക്കുന്ന ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിലും ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മൂന്നു മത്സര ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡ് രണ്ടു വിജയങ്ങളുമായി മുന്നിലാണ്. ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റും, രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. വാങ്കഡെയിലേത് സാധാരണ പിച്ചായതിനാല്‍ മൂന്നു പേസര്‍മാരുമായാകും ഇന്ത്യ കളിക്കുകയെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21