ഹസൻ അലി വിഡിയോ സ്രക്രീൻ ഷോട്ട്
Sports

ട്രിമ്മർ അല്ല, നാല് വിക്കറ്റെടുത്ത ഹസൻ അലിക്ക് സമ്മാനം ഫിറ്റ്നസ് ബാൻഡ്! (വിഡിയോ)

നേരത്തെ ഇം​ഗ്ലണ്ട് താരം ടീം വിൻസിനു ഹെയർ ഡ്രയർ സമ്മാനം കിട്ടിയത് വൈറലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലാഹോർ: പാകിസ്ഥാൻ സൂപ്പർ ​ലീ​ഗ് പോരാട്ടങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്കു നൽകുന്ന സമ്മാനങ്ങൾ ഇതിനോടകം പരിഹാസത്തിനു വഴിയൊരുക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞിട്ടും സമ്മാന വിതരണം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ക്വെറ്റ ക്വാലൻഡേഴ്സിനെതിരായ പോരാട്ടത്തിൽ ടോപ് പെർഫോർമറായി തിരഞ്ഞെടുക്കപ്പെട്ടത് കറാച്ചി കിങ്സ് പേസർ ഹസൻ അലി. താരത്തിനു ഫിറ്റ്നസ് ബാൻഡ് സമ്മാനമായി കിട്ടി. കറാച്ചി കിങ്സിന്റെ ഡ്രസിങ് റൂമിൽ വച്ചു സപ്പോർട്ട് സ്റ്റാഫ് താരത്തിനു സമ്മാനം നൽകുന്നതിന്റെ വിഡിയോ ടീം പുറത്തുവിട്ടു.

മത്സരത്തിൽ നാലോവറിൽ 28 റൺസ് വഴങ്ങി ഹസൻ അലി നാല് വിക്കറ്റെടുത്തു. ബാറ്റിങിനു ഇറങ്ങിയും അലി തിളങ്ങി. താരം 25 പന്തിൽ 27 റൺസെടുത്തു.

മത്സരത്തിൽ പക്ഷേ കറച്ചി കിങ്സ് ദയനീയമായി പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ക്വെറ്റ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി പറയാനിറങ്ങിയ കിങ്സ് 19.1 ഓവറിൽ 136 റൺസിൽ പുറത്തായി. 65 റൺസ് വിജയമാണ് ക്വെറ്റ ആഘോഷിച്ചത്.

പിഎസ്എൽ തുടങ്ങിയതിനു പിന്നാലെ കറാച്ചി കിങ്സിന്റെ ഇം​ഗ്ലണ്ട് താരം ടീം വിൻസിനു ഹെയർ ഡ്രയർ സമ്മാനമായി നൽകിയത് വലിയ ട്രോളായി മാറിയിരുന്നു. മുൾട്ടാൻ സുൽത്താനെതിരായ പോരാട്ടത്തിൽ 43 പന്തിൽ 101 റൺസടിച്ചതോടെയാണ് ടോപ് പെർഫോമർമറായി താരം തിരഞ്ഞെടുക്കപ്പെട്ടത്. ഈ പ്രകടനത്തിനായിരുന്നു ഹെയർ ഡ്രയർ സമ്മാനമായി നൽകിയത്.

ഇതു വാങ്ങാൻ പോകുന്നതിനിടെ വിൻസ് തന്നെ അമ്പരക്കുന്നുണ്ട്. ഇതിന്റെ വീഡിയോയും വൈറലായി മാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT