ഡെയ്ല്‍ സ്റ്റെയ്ന്‍/ഫയല്‍ ചിത്രം 
Sports

'മനുഷ്യനായിട്ട് ഇതിന് മറുപടി പറയാനാവില്ല', ഹെയര്‍സ്റ്റൈലിലേക്ക് ചൂണ്ടിയ കമന്റേറ്ററുടെ വായടപ്പിച്ച് ഡെയ്ല്‍ സ്റ്റെയിന്‍

പിഎസ്എല്ലിലെ ഗ്ലാഡിയേറ്റേഴ്‌സും പെഷ് വാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിന് ഇടയില്‍ സൈമണ്‍ ഡൗളില്‍ നിന്നാണ് വിവാദ പരാമര്‍ശമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടയില്‍ തന്റെ ഹെയര്‍സ്റ്റൈലില്‍ അഭിപ്രായം പറഞ്ഞ കമന്റേറ്ററിനെതിരെ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. തനിക്ക് മിഡ് ലൈഫ് ക്രൈസിസ് ആണെന്ന് പറഞ്ഞ കമന്റേറ്റര്‍ ആരാണെന്നും, കളിയെ കുറിച്ച് സംസാരിക്കാന്‍ വന്നാല്‍ അത് മാത്രം ചെയ്യണമെന്നും സ്റ്റെയിന്‍ പറഞ്ഞു. 

കമന്ററി പറയുന്ന സമയം മറ്റൊരാളുടെ ഭാരം, ലൈംഗീക താത്പര്യങ്ങള്‍, വംശീയത, ജീവിത ശൈലി എന്നിവയെ കുറിച്ച് പറഞ്ഞ് അധിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍, മനുഷ്യനായിട്ട് ഇതിന് മറുപടി പറയാനാവില്ല, സ്റ്റെയിന്‍ ട്വിറ്ററില്‍ കുറിച്ചു. 

പിഎസ്എല്ലിലെ ഗ്ലാഡിയേറ്റേഴ്‌സും പെഷ് വാര്‍ സല്‍മിയും തമ്മിലുള്ള മത്സരത്തിന് ഇടയില്‍ സൈമണ്‍ ഡൗളില്‍ നിന്നാണ് വിവാദ പരാമര്‍ശമുണ്ടായത്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ഹെയര്‍സ്റ്റൈലുമായാണ് സ്റ്റെയിന്‍ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി