Sports

ടീമിനെ കൈവിടാത്ത താരം;ഹീറോ ഗൗതം ഗംഭീറെന്ന് ദേവ്ദത്ത് പടിക്കൽ

സീസണിൽ ആർസിബിയുടെ ടോപ് സ്കോററായിരുന്നു ദേവ്ദത്ത്. 473 റൺസാണ് ദേവ്ദത്ത് സ്കോർ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഓപ്പണിങ്ങിൽ മാതൃകയാക്കുന്നത് ഗൗതം ഗംഭീറിനെയെന്ന് ഇന്ത്യൻ താരം ദേവ്ദത്ത് പടിക്കൽ. ടീം ആവശ്യപ്പെടുന്ന ഘട്ടങ്ങളിലെല്ലാം അവസരത്തിനൊത്ത് ഉയരാൻ ഗംഭീറിന് കഴിഞ്ഞിട്ടുണ്ടെന്ന് ദേവ്ദത്ത് പറഞ്ഞു. 

ഗംഭീറിന്റെ ബാറ്റിങ് ഞാൻ ഒരുപാട് ആസ്വദിച്ചിട്ടുണ്ട്. ഞാൻ പിന്തുടരുന്ന കളിക്കാരിൽ ഒരാളാണ് ഗംഭീർ. ടീം സമ്മർദത്തിലേക്ക് വീഴുന്ന ഘട്ടങ്ങളിൽ നമുക്ക് ഗംഭിറിനെ ആശ്രയിക്കാനാവുമെന്നും ദേവ്ദത്ത് പറയുന്നു. 

ഐപിഎല്ലിൽ ഞാൻ എന്നെ തന്നെ സർപ്രൈസ് ചെയ്തെന്ന് പറയാനാവില്ല. റൺസ് കണ്ടെത്താൻ എനിക്ക് കഴിയുമെന്ന് അറിയാമായിരുന്നു, അതിലൂടെ ഇംപാക്ട് സൃഷ്ടിക്കാൻ സാധിക്കുമെന്നും, ബാംഗ്ലൂർ ഓപ്പണർ പറഞ്ഞു. 

സീസണിൽ ആർസിബിയുടെ ടോപ് സ്കോററായിരുന്നു ദേവ്ദത്ത്. 473 റൺസാണ് ദേവ്ദത്ത് സ്കോർ ചെയ്തത്. ഐപിഎല്ലിലെ എമർജിങ് പ്ലേയർ അവാർഡും സ്വന്തമാക്കിയാണ് ദേവ്ദത്ത് സീസൺ അവസാനിപ്പിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT