പരിശീലകന്‍ ഉള്‍പ്പെടെ ഫീല്‍ഡില്‍, ഒന്‍പതു പേരുമായി ഇറങ്ങി ഓസീസ് നമീബിയയെ തകര്‍ത്തു ഫെയ്‌സ്ബുക്ക്
Sports

പരിശീലകന്‍ ഉള്‍പ്പെടെ ഫീല്‍ഡില്‍, ഒന്‍പതു പേരുമായി ഇറങ്ങി ഓസീസ് നമീബിയയെ തകര്‍ത്തു

ടീം പരിശീലകന്‍ ഉള്‍പ്പെടെ മൈതാനത്തിറങ്ങിയാണ് കളിച്ചതെങ്കിലും മത്സരത്തില്‍ ടീം ഏഴ് വിക്കറ്റിന് വിജയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ നമീബിയക്കെതിരെ ഓസ്‌ട്രേലിയ കളത്തിലിറങ്ങിയത് ഒന്‍പതംഗ ടീമുമായി. പരിശീലകന്‍ ഉള്‍പ്പെടെ മൈതാനത്തിറങ്ങിയാണ് കളിച്ചതെങ്കിലും മത്സരത്തില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റിന് വിജയിച്ചു.

21 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ബാറ്റിങ്ങില്‍ തിളങ്ങിയപ്പോള്‍ ജോഷ് ഹേസല്‍ വുഡ്(2/5), ആദം സാംമ്പ(3/25) എന്നിവര്‍ മികച്ച ബൗളിങ് കാഴ്ചവെച്ചു. പത്ത് ഓവറില്‍ ടീം 119 റണ്‍സെന്ന ലക്ഷ്യം കടന്നു.

രണ്ട് മാസത്തെ ഐപിഎല്‍ മത്സരം കഴിഞ്ഞ് പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇതോടെ ചീഫ് സെലക്ടറും മുന്‍ ക്യാപ്റ്റനുമായ ജോര്‍ജ് ബെയ്‌ലി, മുഖ്യപരിശീലകന്‍ ആന്‍ഡ്രു മക്‌ഡൊണാള്‍ഡ് ഉള്‍പ്പെടെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളും മൈതാനത്തിറങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ടീമിലെടുത്ത മിക്ക താരങ്ങളും ഐപിഎല്ലിനു പിന്നാലെ ടീമിനൊപ്പം ചേരാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ബാക്കിയുള്ള താരങ്ങള്‍ ലോകകപ്പില്‍ ജൂണ്‍ അഞ്ചാം തീയതി ഒമാനെതിരായ മത്സരത്തിനു മുമ്പായി മാത്രമേ ടീമിനൊപ്പം ചേരൂകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി