റസൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം 
Sports

'എല്ലായ്പ്പോഴും സഹായിക്കും'; ഓൾഡ് മങ്ക് ചേർത്ത് പിടിച്ച് റസൽ

മോശം ഫോം തുടരുന്നതിന് ഇടയിൽ റസൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുബൈ: ചെന്നൈയെ വിറപ്പിച്ച് ഒടുവിൽ കീഴടങ്ങിയ കളിയിൽ ഒഴികെ ഫോമിൽ ബാറ്റ് വീശാൻ കൊൽക്കത്ത ഓൾ റൗണ്ടർക്കായിട്ടില്ല. മോശം ഫോം തുടരുന്നതിന് ഇടയിൽ റസൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്...

ഓൾഡ് മങ്ക് മദ്യകുപ്പിയും പിടിച്ചുള്ള ഫോട്ടോയായ് റസൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എല്ലായ്പ്പോഴും സഹായിക്കുന്നു എന്നും റസൽ ഫോട്ടോയ്ക്കൊപ്പം കുറിക്കുന്നു. 

ഒറ്റയ്ക്ക് നിന്ന് ടീമിനെ ജയിപ്പിച്ചിട്ടുള്ള താരമാണ് റസൽ. എന്നാൽ കഴിഞ്ഞ സീസണിൽ റസലിന്റെ ഫോം മങ്ങിയത് കൊൽക്കത്തയെ കാര്യമായി ബാധിച്ചു. ഈ സീസണിലും റസലിന് താളം കണ്ടെത്താനാവാധെ വന്നാൽ കൊൽക്കത്തയുടെ ക്യാംപെയ്നെ അത് ബാധിക്കും..

പതിനാലാം സീസണിൽ ഇപ്പോൾ 19 ആണ് റസലിന്റെ ബാറ്റിങ് ശരാശരി. 10ന് മുകളിൽ സ്കോർ കണ്ടെത്തിയത് രണ്ട് തവണ മാത്രം. ചെന്നൈക്കെതിരെ 22 പന്തിൽ 55 റൺസ് അടിച്ചെടുത്തത് പോലെ ഇന്നിങ്സിനായി കാത്തിരിക്കുകയാണ് ടീമും ആരാധകരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT