രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി 
Sports

അവനെ അടിക്കട്ടേ? സിംഗിള്‍ തടസപ്പെടുത്തിയതില്‍ രോഹിത്തിനോട് ഋഷഭ് പന്ത്, തല്ലിക്കോയെന്ന് ക്യാപ്റ്റന്‍

ക്രീസില്‍ വെച്ച് രോഹിത്തും പന്തും തമ്മില്‍ നടത്തിയ സംസാരമാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം സൃഷ്ടിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

എഡ്ജ്ബാസ്റ്റണ്‍: വിരാട് കോഹ്‌ലി ടീമിലേക്ക് എത്തിയതോടെ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ എഡ്ജ്ബാസ്റ്റണില്‍ രോഹിത്തിനൊപ്പം ഇറങ്ങിയത് ഋഷഭ് പന്ത്. ഇവിടെ ക്രീസില്‍ വെച്ച് രോഹിത്തും പന്തും തമ്മില്‍ നടത്തിയ സംസാരമാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകം സൃഷ്ടിക്കുന്നത്...

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ ഓവറിലാണ് സംഭവം. ഡേവിഡ് വില്ലിയുടെ ഡെലിവറിയില്‍ ഋഷഭ് പന്ത് സിംഗിളിനായി ശ്രമിക്കുമ്പോള്‍ ബൗളര്‍ ഓട്ടം തടസപ്പെടുത്തുന്ന വിധം നിന്നു. ഇതിന് ശേഷം രോഹിത്തും പന്തും തമ്മില്‍ ഹിന്ദിയില്‍ സംസാരിച്ചതാണ് സ്റ്റംപ് മൈക്ക് പിടിച്ചെടുത്തത്. 

അവന്‍ മുന്‍പില്‍ വന്ന് നില്‍ക്കുകയാണെന്നാണ് രോഹിത്തിനോട് പന്ത് പറഞ്ഞത്. ഞാന്‍ അവനെ അടിക്കട്ടെ എന്ന് പന്ത് രോഹിത്തിനോട് ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് പാടില്ല? നീ ഉറപ്പായും അടിക്കൂ എന്നാണ് പന്തിനോട് രോഹിത് പറഞ്ഞത്. 

49 റണ്‍സിന്റെ കൂട്ടുകെട്ടാണ് രോഹിത്തും പന്തും ചേര്‍ന്ന് കണ്ടെത്തിയത്. 20 പന്തില്‍ നിന്ന് 31 റണ്‍സ് എടുത്ത് രോഹിത് മടങ്ങിയപ്പോള്‍ 15 പന്തില്‍ നിന്ന് 26 റണ്‍സ് ആണ് ഋഷഭ് പന്ത് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT