പാകിസ്ഥാന്‍ 
Sports

'അതിവേഗ ക്രിക്കറ്റില്‍' കപ്പടിച്ച് പാകിസ്ഥാന്‍; ശ്രീലങ്കയോടും തോറ്റ് ഇന്ത്യ, ഒരു ജയം

സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചായിരുന്നു പാകിസ്ഥാന്റെ ഫൈനല്‍ പ്രവേശം

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്കോങ്: ഹോങ്കോങ് സിക്‌സസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ജേതാക്കള്‍. കുവൈത്തിനെ 43 റണ്‍സിനു തോല്‍പ്പിച്ചാണ് പാകിസ്ഥാന്‍ ചാംപ്യന്മാരായത്. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍, നിശ്ചിത ആറ് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ കുവൈത്ത് 5.1 ഓവറില്‍ 92 റണ്‍സിന് ഓള്‍ഔട്ടായി.

ഫൈനലില്‍ 52 റണ്‍സെടുക്കുകയും ഒരു വിക്കറ്റും വീഴ്ത്തിയ പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദിയാണ് പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.

സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചായിരുന്നു പാകിസ്ഥാന്റെ ഫൈനല്‍ പ്രവേശം. ഒരു റണ്‍സിനാണ് സെമിയില്‍ ഓസീസിനെ പാക്കിസ്ഥാന്‍ തകര്‍ത്തത്. ഇംഗ്ലണ്ടിനെ 37 റണ്‍സിനു തോല്‍പ്പിച്ചാണ് കുവൈത്ത് ഫൈനലില്‍ കയറിയത്. ടൂര്‍ണമെന്റിലെ നാലു പൂളുകളില്‍നിന്നുമുള്ള അവസാന സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയ ബൗള്‍ ഗ്രൂപ്പ് ഫൈനലില്‍ ശ്രീലങ്ക വിജയിച്ചു. യുഎഇയെ 21 റണ്‍സിനാണ് ലങ്ക തോല്‍പ്പിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇക്ക് ആറ് ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ഞായറാഴ്ച നടന്ന ബൗള്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ 48 റണ്‍സിനു തോല്‍പ്പിച്ചാണ് ശ്രീലങ്ക ഫൈനലില്‍ കയറിയത്. ആദ്യം ബാറ്റു ചെയ്ത ലങ്ക, ആറ് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 138 റണ്‍സെടുത്തപ്പോള്‍, ഇന്ത്യയുടെ ഇന്നിങ്‌സ് ആറ് ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സില്‍ അവസാനിച്ചു. 41 റണ്‍സെടുത്ത ഭരത് ചിപ്ലി ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദിനേഷ് കാര്‍ത്തിക്കിനു പകരം സ്റ്റുവര്‍ട്ട് ബിന്നിയാണ് ഇന്ത്യയെ നയിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പ്പിച്ചെങ്കിലും പിന്നീട് കുവൈത്ത്, യുഎഇ, നേപ്പാള്‍, ശ്രീലങ്ക ടീമുകളോട് തോറ്റു.

Hong Kong Sixes tournament saw Pakistan emerge as the champions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ചുപേര്‍ ഇനിയും കാണാമറയത്ത്; കള്ളാടിയില്‍ ഇന്നും തിരച്ചില്‍ തുടരും, പരിശോധന നാലു സോണുകളായി തിരിച്ച്

ട്രെയിന്‍ എസി കോച്ച് 'ഹണിമൂണ്‍ സ്യൂട്ടാക്കി'; വിഡിയോ വൈറല്‍, ടിടിഇക്ക് സസ്‌പെന്‍ഷന്‍

30 കോടി പറഞ്ഞ സിനിമ 230 കോടിയിലെത്തി, ഞാനറിയാതെ ബജറ്റ് കൂട്ടി; ആ സിനിമ ഇനി നടക്കില്ലെന്ന് മേജര്‍ രവി

കള്ളാടിയില്‍ ഇന്നും തിരച്ചില്‍, 5 പേര്‍ കാണാമറയത്ത്; ഇറാനില്‍ യുഎസ് വ്യോമാക്രമണം, ഫിഫ റഫറി പട്ടികയും വിവാദത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

യുഎസ് ആക്രമണങ്ങള്‍ക്കിടെ ജന്മനാട്ടില്‍ ഇന്ന് ആയത്തുല്ല ഖമേനിയുടെ സംസ്‌കാരം; പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാതെ മുജ്തബ